ക്രിപ്റ്റോ കറന്‍സി നിയമവിധേയമാക്കാന്‍ ഒരുങ്ങി പാക്കിസ്ഥാന്‍

ഏകദേശം 15-20 ദശലക്ഷം പാക്കിസ്ഥാനികള്‍ ഡിജിറ്റല്‍ ആസ്തികളുടെ വ്യാപാരത്തിലേര്‍പ്പെടുന്നുണ്ട്.
Pakistan preparing to legalize crypto currency

ക്രിപ്റ്റോ കറന്‍സി നിയമവിധേയമാക്കാന്‍ ഒരുങ്ങി പാക്കിസ്ഥാന്‍

Updated on

ഇസ് ലാമബാദ്: വിദേശനിക്ഷേപം ആകര്‍ഷിക്കുന്നതിനും സമ്പദ്വ്യവസ്ഥയെ നവീകരിക്കുന്നതിനുമായി ക്രിപ്റ്റോകറന്‍സി വ്യാപാരം നിയമവിധേയമാക്കാന്‍ പാക്കിസ്ഥാന്‍ പദ്ധതിയിടുന്നു. രാജ്യത്തെ ധനമന്ത്രിയുടെ മുഖ്യ ഉപദേഷ്ടാവും പുതുതായി രൂപീകരിച്ച പാക്കിസ്ഥാന്‍ ക്രിപ്റ്റോ കൗണ്‍സിലിന്‍റെ സിഇഒയുമായ ബിലാല്‍ ബിന്‍ സാഖിബ് ബ്ലൂംബെര്‍ഗ് ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

കള്ളപ്പണം വെളുപ്പിക്കല്‍, വഞ്ചന, സാമ്പത്തിക അപകടസാധ്യതകള്‍ എന്നിവയെക്കുറിച്ചുള്ള ആശങ്കകള്‍ കാരണം വര്‍ഷങ്ങളായി പാക്കിസ്ഥാന്‍ സെന്‍ട്രല്‍ ബാങ്ക് ക്രിപ്റ്റോകറന്‍സികളെ എതിര്‍ത്തിരുന്നു. എന്നാല്‍ ഡിജിറ്റല്‍ ആസ്തികള്‍ക്കായുള്ള വര്‍ദ്ധിച്ചുവരുന്ന ആവശ്യം കണക്കിലെടുത്താണു ഇപ്പോള്‍ ക്രിപ്‌റ്റോ കറന്‍സി നിയമവിധേയമാക്കാന്‍ പാക്കിസ്ഥാന്‍ തീരുമാനിക്കുന്നതെന്നു സാഖിബ് പറഞ്ഞു.

ഏകദേശം 15-20 ദശലക്ഷം പാക്കിസ്ഥാനികള്‍ ഡിജിറ്റല്‍ ആസ്തികളുടെ വ്യാപാരത്തിലേര്‍പ്പെടുന്നുണ്ട്. യുഎസ്, യുഎഇ തുടങ്ങിയ രാജ്യങ്ങള്‍ ക്രിപ്റ്റോ സൗഹൃദ നയങ്ങള്‍ സ്വീകരിക്കുകയും ചെയ്യുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് ക്രിപ്‌റ്റോ കറന്‍സിയെ നിയമവിധേയമാക്കുന്നതിനെ കുറിച്ചു ചിന്തിക്കാന്‍ പ്രേരിപ്പിച്ചതെന്നും സാഖിബ് പറഞ്ഞു. ക്രിപ്റ്റോ കറന്‍സി വിപണി വിദേശ നിക്ഷേപം കൊണ്ടു വരാനും നവീകരണത്തെ പ്രോത്സാഹിപ്പിക്കാനും സഹായിക്കും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com