ഇന്ത‍്യ തകർത്ത ഭീകരകേന്ദ്രങ്ങൾ പാക് സർക്കാർ പുനർനിർമിക്കുന്നു

പാക് അധിനിവേശ കശ്മീരിലും സമീപത്തുള്ള പ്രദേശങ്ങളിലുമാണ് ഭീകരകേന്ദ്രങ്ങൾ പുനർനിർമിക്കുന്നതെന്നാണ് വിവരം.
pakistan rebuilding terror launch pads that india destroyed in operation sindoor

പാക് സർക്കാരും ഐഎസ്ഐയും ഒന്നിച്ചു; ഇന്ത‍്യ തകർത്ത ഭീകരകേന്ദ്രങ്ങൾ പുനർനിർമിക്കുന്നു

Updated on

ഇസ്ലാമാബാദ്: ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത‍്യ തകർത്ത ഭീകരകേന്ദ്രങ്ങൾ പാക്കിസ്ഥാൻ സർക്കാരിന്‍റെ ആഭിമുഖ്യത്തിൽ പുനർനിർമിക്കുന്നതായി റിപ്പോർട്ട്. പാക് സർക്കാർ, സൈന‍്യം, ചാര സംഘടനയായ ഇന്‍റർ സർവീസ് ഇന്‍റലിജൻസ് (ഐഎസ്ഐ) എന്നിവരുടെ സഹായത്തോടെയാണ് പാക്കിസ്ഥാൻ ഭീകരകേന്ദ്രങ്ങൾ പുനർനിർമിക്കുന്നത്.

പാക് അധിനിവേശ കശ്മീരിലും സമീപത്തുള്ള പ്രദേശങ്ങളിലുമാണ് ഭീകരകേന്ദ്രങ്ങൾ പുനർനിർമിക്കുന്നതെന്നാണ് വിവരം.

ഏപ്രിൽ 22നായിരുന്നു ജമ്മു കശ്മീരിലെ പഹൽഗാമിൽ ഭീകരാക്രമണമുണ്ടായത്. 26 പേർക്ക് ആക്രമണത്തിൽ ജീവൻ നഷ്ടമായി. മേയ് 7ന് ഇന്ത‍്യ ഓപ്പറേഷൻ സിന്ദൂർ എന്ന സൈനിക നടപടിയിലൂടെ പാക് ഭീകര കേന്ദ്രങ്ങൾ മിസൈൽ ആക്രമണത്തിലൂടെ തകർത്തിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com