
ഇസ്ഹാഖ് ധർ
ഇസ്‌ലാമാബാദ്: അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ മധ‍്യസ്ഥതയിലാണ് ഇന്ത‍്യ - പാക്കിസ്ഥാൻ സംഘർഷം അവസാനിപ്പിച്ചതെന്ന വാദം പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രി ഇസ്ഹാഖ് ധർ തള്ളി. ഒരു അന്താരാഷ്ട്ര മാധ‍്യമത്തിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര‍്യം വ‍്യക്തമാക്കിയത്.
മധ‍്യസ്ഥതയെ പറ്റി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി സംസാരിച്ചിരുന്നതായും, എന്നാൽ മൂന്നാം കക്ഷിയുടെ ഇടപെടൽ വേണ്ടെന്ന് ഇന്ത‍്യ അറിയിച്ചെന്നുമാണ് ധർ പറഞ്ഞത്.
ഇന്ത‍്യ - പാക്കിസ്ഥാൻ തർക്കം അവസാനിപ്പിച്ചത് തന്‍റെ മധ‍്യസ്ഥതയിലാണെന്ന് ട്രംപ് പലതവണ പറഞ്ഞിരുന്നു. എന്നാൽ, ഈ വാദങ്ങളെല്ലാം ഇന്ത‍്യ അന്നു തന്നെ തള്ളുകയായിരുന്നു.