പാക്കിസ്ഥാനിൽ ഇറാന്‍റെ വ്യോമാക്രമണം; 2 കുട്ടികൾ കൊല്ലപ്പെട്ടു

ഇറാനുമായി അതിർത്തി പങ്കിടുന്ന ബലൂചിസ്ഥാന്‍റെ തെക്ക് പടിഞ്ഞാറൻ പ്രവിശ്യയിലെ ഒരു ഗ്രാമത്തിലായിരുന്നു ആക്രമണം.
Pakistan says children killed in Iranian strike
Pakistan says children killed in Iranian strike

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ ഇറാൻ നടത്തിയ വ്യോമാക്രമണത്തിൽ രണ്ട് കുട്ടികൾ കൊല്ലപ്പെട്ടു. മൂന്നുപേർക്ക് പരുക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.

ഇറാനുമായി അതിർത്തി പങ്കിടുന്ന ബലൂചിസ്ഥാന്‍റെ തെക്ക് പടിഞ്ഞാറൻ പ്രവിശ്യയിലെ ഒരു ഗ്രാമത്തിലാണ് ഇറാൻ ആക്രമണം നടത്തിയത്. തീവ്രവാദ സംഘടനയായ ജയ്ഷ് അൽ അദാലിനെ ലക്ഷ്യംവെച്ചാണ് ആക്രമണം നടത്തിയതെന്ന് ഇറാൻ സൈനിക വൃത്തങ്ങൾ അറിയിച്ചു. അതേസമയം, സംഭവത്തിൽ വലിയ പ്രത്യാഘാതമുണ്ടാകുമെന്ന് ഇറാന് പാകിസ്ഥാൻ വിദേശ മന്ത്രാലയം മുന്നറിയിപ്പ് നൽകി.

ഇസ്രയേൽ ചാരസംഘടനയായ മൊസാദിന്‍റെ ഇറാഖിലെ ആസ്ഥാനം ഇറാൻ കഴിഞ്ഞദിവസം ആക്രമിച്ചിരുന്നു. ഇസ്ലാമിക് സ്റ്റേറ്റിന്‍റെ വടക്കൻ സിറിയയിലെ താവളങ്ങൾക്കു നേരെയും ഇറാൻ തിങ്കളാഴ്ച ആക്രമണം നടത്തുകയുണ്ടായി. ഇതിന് പിന്നാലയാണ് പാകിസ്ഥാനിൽ ആക്രമണം നടത്തിയത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com