ഇറാനെതിരെ തിരിച്ചടിച്ച് പാക്കിസ്ഥാൻ; പ്രത്യാക്രമണം മുന്നറിയിപ്പിനു പിന്നാലെ

സുന്നി ഭീകരസംഘടനയായ ജയ്ഷ് അൽ ആദിൽ, ജയ്ഷ് അൽ ദുലം എന്നീ സംഘടനകൾ ലക്ഷ്യമിട്ടാണ് ഇറാൻ ആക്രമണം നടത്തിയത്
ഇറാനെതിരെ തിരിച്ചടിച്ച് പാക്കിസ്ഥാൻ; പ്രത്യാക്രമണം മുന്നറിയിപ്പിനു പിന്നാലെ

ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ ഭീകരത്താവളങ്ങൾക്കു നേരെ ഇറാൻ നടത്തിയ വ്യോമാക്രമണത്തിനു പിന്നാലെ തിരിച്ചടിച്ച് പാക്കിസ്ഥാൻ. കനത്ത പ്രത്യാഘാതം ഉണ്ടാകുമെന്ന് മുന്നറിയിപ്പു നൽകിയതിനു പിന്നാലെയാണ് നടപടി. ഇറാനിലെ സിസ്താനിലെയും ബലൂചിസ്ഥാൻ ലിബറേഷൻ ഫ്രണ്ട്, ബലൂചിസ്ഥാൻ ലിബറേഷൻ ആർമി എന്നീ ബലൂച് വിഘടനവാദി ഗ്രൂപ്പുകളുടെ താവളങ്ങൾക്കു നേരെയാണ് പാക്കിസ്ഥാൻ വ്യോമാക്രമണം നടത്തിയതെന്നാണ് റിപ്പോർട്ട്.

ആക്രമണത്തിൽ നാല് കുട്ടികളടക്കം ഏഴ് പേർ കൊല്ലപ്പെട്ടതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സുന്നി ഭീകരസംഘടനയായ ജയ്ഷ് അൽ ആദിൽ, ജയ്ഷ് അൽ ദുലം എന്നീ സംഘടനകൾ ലക്ഷ്യമിട്ട് ചെവ്വാഴ്ചയാണ് ഇറാൻ ആക്രമണം നടത്തിയത്. മിസൈൽ ആക്രമണത്തിൽ രണ്ടു കുഞ്ഞുങ്ങൾ കൊല്ലപ്പെട്ടതായും പാക്കിസ്ഥാൻ വ്യക്തമാക്കിയിരുന്നു.

പിന്നാലെ, പാക്കിസ്ഥാൻ കെയർ ടേക്കർ വിദേശകാര്യ മന്ത്രി ജലീൽ അബ്ബാസ് ജിലാനി ഇറാനിയൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്ദുല്ലാഹിയാനെ ഫോണിൽ വിളിച്ച്, ഇറാൻ നടത്തിയ ആക്രമണം പാക്കിസ്ഥാന്‍റെ പരമാധികാരത്തിൻമേലുള്ള കടന്നുകയറ്റമാണെന്ന് വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലയാണ് പാക്കിസ്ഥാൻ തിരിച്ചടിച്ചതെന്നാണ് റിപ്പോർട്ട്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com