
പാക്കിസ്ഥാനിൽ റെയിൽവേ സ്റ്റേഷനിൽ സ്ഫോടനം; ട്രെയിൻ പാളം തെറ്റി, നിരവധി പേർക്ക് പരുക്ക്
ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ റെയിൽവേ സ്റ്റേഷനിലുണ്ടായ സ്ഫോടനത്തിൽ ജാഫർ എക്സ്പ്രസ് പാളം തെറ്റി. സിന്ധ്-ബലൂചിസ്ഥാൻ അതിർത്തിായയ സൽത്താൻ കോട്ടയിലാണ് സംഭവം. ട്രെയനിന്‍റെ 6 കോച്ചുകൾ പാളം തെറ്റിയതിനെ തുടർന്ന് നിരവധി പേർക്ക് പരുക്കേറ്റു.
ഐഇഡി സ്ഫോടനമാണ് ഉണ്ടായതെന്നാണ് സൂചന. റെയിൽവേ ട്രാക്കിൽ സ്ഥാപിച്ച സ്ഫോന വസ്തു ട്രെയിൻ എത്തിയതോടെ പൊട്ടിത്തെറിക്കുകയായിരുന്നെന്നാണ് വിവരം. പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
അതേസമയം, സംഭവത്തിന്‍റെ ഉത്തരവാദിത്തം ബലൂച് റിപ്പബ്ലിക് ഗാർഡ് ഏറ്റെടുത്തിട്ടുണ്ട്. സ്ഫോടനത്തിൽ സൈനികർ കൊല്ലപ്പെട്ടതായും നിരവധി സൈനികർക്ക് പരുക്കേറ്റതായും ഇവർ ആരോപിക്കുന്നു. എന്നാൽ സ്ഫോടനത്തിൽ അരും കൊല്ലപ്പെട്ടതായി വിവരങ്ങളില്ല. പാക്കിസ്ഥാനിൽ റെയിൽവേ സ്റ്റേഷനിൽ സ്ഫോടനം; ട്രെയിൻ പാളം തെറ്റി, നിരവധി പേർക്ക് പരുക്ക്