പാക് പ്രതിനിധികൾ പങ്കെടുത്തു, 'തീ പിടിച്ച്' ഹാർവാർഡ് യൂണിവേഴ്സിറ്റി അധികൃതർ

പാക് ധനമന്ത്രി മുഹമ്മദ് ഔറംഗസേബ്, യുഎസ് പാക് അംബാസിഡർ റിസ്വാൻ സയീദ് ഷെയ്ഖ് തുടങ്ങിയവർ സെമിനാറിൽ പങ്കെടുത്തതോടെ ശക്തമായ പ്രതിഷേധവുമായി ഇന്ത്യൻ വിദ്യാർഥികൾ
Pakistani representatives attended, Indian students protested at Harvard

പാക് പ്രതിനിധികൾ പങ്കെടുത്തു, "തീ പിടിച്ച്"

ഹാർവാർഡ് യൂണിവേഴ്സിറ്റി അധികൃതർ

Updated on

ന്യൂയോർക്ക്: പാക്കിസ്ഥാൻ പ്രതിനിധികൾ പങ്കെടുത്ത ഹാർവാർഡ് യൂണിവേഴ്സിറ്റിയിലെ ഒരു പരിപാടിയിൽ പ്രതിഷേധവുമായി ഇന്ത്യൻ വിദ്യാർഥികൾ. തീവ്രവാദത്തെ സ്പോൺസർ ചെയ്യുന്ന രാജ്യത്തെയാണ് നിലവിൽ സൗത്ത് ഏഷ്യ ഇൻസ്റ്റിറ്റ്യൂട്ട് പ്രോത്സാഹിപ്പിക്കുന്നതെന്നായിരുന്നു ഇന്ത്യൻ വിദ്യാർഥികളുടെ വിമർശനം.

ജമ്മു കശ്മീരിൽ 26 പേരുടെ ജീവനെടുത്ത പഹൽഗാം ഭീകരാക്രമണം കഴിഞ്ഞയുടൻ ന്യൂയോർക്ക് ആസ്ഥാനമായുള്ള ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ പാക് ഉദ്യോഗസ്ഥ പ്രതിനിധികൾക്ക് വേദി നൽകി ആദരിച്ചതാണ് ഇന്ത്യൻ വിദ്യാർഥികളെ പ്രകോപിപ്പിച്ചത്. ഹാർവാർഡ് യൂണിവേഴ്സിറ്റി അധികൃതരുടെ ഈ നടപടിക്കെതിരെയായിരുന്നു വിദ്യാർഥി പ്രതിഷേധം.

ഹാർവാർഡ് യൂണിവേഴ്സിറ്റിയിലെ സൗത്ത് ഏഷ്യ ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന പാകിസ്ഥാനെ കുറിച്ചുള്ള സെമിനാറിലാണ് പാക് ഉദ്യോഗസ്ഥർ പങ്കെടുത്തത്. പാക് ധനമന്ത്രി മുഹമ്മദ് ഔറംഗസേബ്, യുഎസ് പാക് അംബാസിഡർ റിസ്വാൻ സയീദ് ഷെയ്ഖ് തുടങ്ങിയവരാണ് ആ വിവാദ സെമിനാറിൽ പങ്കെടുത്തത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com