

ചാവേർ ആക്രമണം
പെഷവാർ: പാക്കിസ്ഥാനിൽ പാരാമിലിട്ടറി ഹെഡ് ക്വാട്ടേഴ്സിന് നേരേ ആക്രമണം. തോക്കുധാരികളായ ചാവേറുകളാണ് ആക്രമണം നടത്തിയതെന്നാണ് വിവരം.
തിങ്കളാഴ്ചയാണ് വടക്ക് പടിഞ്ഞാറൻ പാക്കിസ്ഥാനിലെ പെഷ് വാർ പാരാമിലിട്ടറി ഹെഡ്ക്വാട്ടേഴ്സിന് നേരേയാണ് ആക്രമണം നടന്നത്.
രണ്ട് ചാവേറുകൾ ഹെഡ്ക്വാട്ടേഴ്സ് കോംപ്ലെക്സിന് നേരേയും ആക്രമണം നടത്തി. മൂന്ന് പേർ ആക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് വിവരം. ആദ്യ ചാവേർ ഹെഡ്ക്വാട്ടേഴ്സ് കവാടത്തിലും രണ്ടാമൻ കോംപൗണ്ടിലും ആക്രമണം നടത്തിയെന്നാണ് റിപ്പോർട്ട്. പൊലീസും സൈന്യവും മേഖലയിൽ വലയം തീർത്തിട്ടുണ്ട്.
സൈനിക കന്‍റോൺമെന്‍റിന് സമീപത്താണ് ആക്രമണം നേരിട്ട പാരാമിലിട്ടറി ഹെഡ്ക്വാട്ടേഴ്സുള്ളത്. നിരവധി ആളുകളാണ് മേഖലയിൽ താമസിക്കുന്നത്. മേഖലയിലെ റോഡുകൾ എല്ലാം പൊലീസ് അടച്ചു.