'കുട്ടികൾ ഹോളിവുഡ് ചിത്രങ്ങൾ കണ്ടാൽ മാതാപിതാക്കൾക്ക് ജയിൽ ശിക്ഷ'; നിയമം കർശനമാക്കി ഉത്തരകൊറിയ

കുട്ടികൾ വിദേശത്തുനിന്നുള്ള സിനിമകളോ മറ്റോ കണ്ടാല്‍ രക്ഷിതാക്കൾക്ക് ഗുരുതരമായ മുന്നറിയിപ്പ് നൽകുക എന്നതായിരുന്നു ഉത്തര കൊറിയയിലെപഴയ നിയമം
'കുട്ടികൾ ഹോളിവുഡ് ചിത്രങ്ങൾ കണ്ടാൽ മാതാപിതാക്കൾക്ക് ജയിൽ ശിക്ഷ'; നിയമം കർശനമാക്കി ഉത്തരകൊറിയ
Updated on

സിയോൺ: കുട്ടികൾ ഹോളിവുഡ് (Hollywood movies) ചലച്ചിത്രങ്ങളോ സീരിസുകളോ (series) കണ്ടാൽ മാതാപിതാക്കളെ തടവിലാക്കുമെന്ന നിയമവുമായി ഉത്തരകൊറിയ (North Korea). പുതിയ നിയമമനുസരിച്ച് വിദേശ സിനിമകളോ വിദേശ ടിവി പരിപാടികളോ കാണുന്നതിന് പിടിക്കപ്പെടുന്ന കുട്ടികളുടെ മാതാപിതാക്കളെ 6 മാസം ലേബർ ക്യാമ്പുകളിലേക്കും കുട്ടികൾക്ക് 5 വർഷം വരെ തടവും ലഭിക്കും.

കുട്ടികൾ വിദേശത്തുനിന്നുള്ള സിനിമകളോ മറ്റോ കണ്ടാല്‍ രക്ഷിതാക്കൾക്ക് ഗുരുതരമായ മുന്നറിയിപ്പ് നൽകുക എന്നതായിരുന്നു ഉത്തര കൊറിയയിലെ (North Korea) പഴയ നിയമം. ഇതാണ് ഇപ്പോള്‍ മാറുന്നത്. ഹോളിവുഡ് സിനിമകൾ (Hollywood movies) കാണുന്നത് പശ്ചാത്യ സംസ്ക്കാരത്തിന് അടിമപ്പെടുന്നതിന് കാരണമാവുമെന്നാണ് വിലയിരുത്തൽ. അത് ചെയ്യുന്ന കുട്ടികളുള്ള മാതാപിതാക്കളോട് ഒരു ദയയും കാണിക്കേണ്ടതില്ലെന്നാണ് കിം ജോങ് ഉന്‍ (Kim Jong Un) നേതൃത്വം നല്‍കുന്ന ഉത്തര കൊറിയന്‍ (North Korean) ഭരണകൂടത്തിന്‍റെ തീരുമാനം.

"കുട്ടികളുടെ വിദ്യാഭ്യാസം വീട്ടിൽ നിന്നാണ് ആരംഭിക്കേണ്ടതെന്ന് യോഗത്തിന് എത്തിയ സര്‍ക്കാര്‍ പ്രതിനിധി പറഞ്ഞു. മാതാപിതാക്കൾ തങ്ങളുടെ കുട്ടികളെ തിരുത്തിയില്ലെങ്കില്‍, അവർ മുതലാളിത്തത്തിന്‍റെ സ്തുതി പാഠകര്‍ ആകുകയും സോഷ്യലിസ്റ്റ് വിരുദ്ധരാകുകയും ചെയ്യും "- എന്നും അദ്ദേഹം പറഞ്ഞിരുന്നു.

‌അതോടോപ്പം തന്നെ ഉത്തരകൊറിയയിലേക്ക് ഹോളിവുഡ് ചിത്രങ്ങളും (Hollywood movie) മറ്റും എത്തിച്ചാല്‍ വധശിക്ഷ വരെ ലഭിച്ചേക്കാം. കഴിഞ്ഞ വർഷം, ദക്ഷിണ കൊറിയൻ( South Korean) അമെരിക്കൻ സിനിമകൾ (American movies) കണ്ടതിന് രണ്ട് ഹൈസ്കൂൾ വിദ്യാർത്ഥികളെ വധശിക്ഷയ്ക്ക് വിധേയരാക്കിയിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com