ശ്രീലങ്കയിൽ പാർലമെന്‍റ് തെരഞ്ഞെടുപ്പ്

1.7 കോടി വോട്ടർമാർ വിധിയെഴുതും.
Parliamentary elections in Sri Lanka today
ശ്രീലങ്കയിൽ പാർലമെന്‍റ് തെരഞ്ഞെടുപ്പ്
Updated on

കൊളംബോ: ശ്രീലങ്കൻ പാർലമെന്‍റ് തെരഞ്ഞെടുപ്പ്. വ്യാഴാഴ്ച രാവിലെ ഏഴു മുതൽ വൈകിട്ട് നാലു വരെ നടക്കുന്ന വോട്ടെടുപ്പിൽ 1.7 കോടി വോട്ടർമാർ വിധിയെഴുതും. 2022ൽ രാജ്യം നേരിട്ട കടുത്ത സാമ്പത്തിക പ്രതിസന്ധിക്കു ശേഷം 225 അംഗ പാർലമെന്‍റിലേക്ക് നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. അഞ്ചു വർഷമാണു പാർലമെന്‍റിന്‍റെ കാലാവധി.

എൻപിപിയുടെ അനുരകുമാര ദിസനായകെ പ്രസിഡന്‍റായശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പു കൂടിയാണിത്. അതുകൊണ്ടുതന്നെ ജനവിധി ദിസനായകെയ്ക്കും പ്രധാനമാണ്. അഴിമതിവിരുദ്ധ നടപടികളുടെയും സാമ്പത്തിക പരിഷ്കരണങ്ങളുടെയും സുഗമമായ നടത്തിപ്പിന് പാർലമെന്‍റിൽ 113 സീറ്റുകൾ എൻപിപിക്കു ലഭിച്ചേ മതിയാകൂ.

13,314 പോളിങ് സ്റ്റേഷനുകളിലായി നടക്കുന്ന വോട്ടെടുപ്പിന് പൊലീസിൽ നിന്നും സൈന്യത്തിൽ നിന്നുമായി 90000 അംഗങ്ങളെ സുരക്ഷയ്ക്കു നിയോഗിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com