ബ്രസീലിൽ വിമാനം തകർന്നു വീണു; 62 പേർ കൊല്ലപ്പെട്ടു| video

വിമാനം നിയന്ത്രണമറ്റു കുത്തനെ വീഴുന്നതിന്‍റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്
passenger plane crashes 62 deaths in brazil
ബ്രസീലിൽ വിമാനം തകർന്നു വീണു
Updated on

സാവോപോളോ: ബ്രസീലിൽ വിൻയെദോ നഗരത്തിൽ യാത്രാ വിമാനം തകർന്നു വീണ് 62 മരണം. ജനവാസ മേഖലയിലായതിനാൽ ഓട്ടേറെ വീടുകളും തകർന്നു. പരാന സംസ്ഥാനത്തെ കസ്കവെലിൽ നിന്നു സാവോപോളോയിലെ മുഖ്യ രാജാന്തര വിമാനത്താവളച്ചിലേക്ക് പോയ എടിആർ - 72 എന്ന വിമാനത്തിലുണ്ടായിരുന്ന 58 യാത്രക്കാരും 4 ക്രൂ അംഗങ്ങളുമാണ് മരിച്ചതെന്ന് വോപാസ് എയർലൈൻ അറിയിച്ചു.

വിമാനം നിയന്ത്രണമറ്റു കുത്തനെ വീഴുന്നതിന്‍റേയും തീപിടിക്കുന്നതിന്‍റേയും വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അപകടകാരണം വ്യക്തമല്ല. സാവോപോളോ നഗരത്തിൽനിന്ന് 80 കിലോമീറ്റർ അകലെയാണു അപകടമുണ്ടായത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com