മോസ്‌കോ: കസാഖിസ്ഥാനിലെ അക്തൗ ഏരിയയിൽ യാത്രാവിമാനം തകര്‍ന്നുവീണു. 72 പേരുമായി റഷ്യയിലേക്ക് പറന്ന യാത്രാവിമാനമാണ് തകര്‍ന്നുവീണത്. നിരവധിപ്പേര്‍ മരിച്ചിരിക്കാമെന്നാണ് കസാഖിസ്ഥാന്‍ എമര്‍ജന്‍സി മന്ത്രാലയത്തെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. 12 യാത്രക്കാരെ രക്ഷിക്കാനായി എന്ന് പ്രാദേശിക മാധ്യമങ്ങൽ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ മരണസംഖ്യ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.
അസര്‍ബൈജാന്‍ എയര്‍ലൈന്‍സ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ബക്കുവില്‍ നിന്ന് റഷ്യയിലെ ചെച്നിയയിലെ ഗ്രോസ്നിയിലേക്ക് പോകുകയായിരുന്നു വിമാനം. എന്നാൽ ഗ്രോസ്നിയിലെ കനത്ത മൂടല്‍മഞ്ഞ് കാരണം വിമാനം വഴിതിരിച്ചുവിടുകയായിരുന്നു. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതായി കസാഖിസ്ഥാന്‍ സർക്കാർ അറിയിച്ചു.