പാസ്പോർട്ട് റാങ്കിങ്: അമെരിക്ക താഴേക്ക്, ഇന്ത്യ മേലേക്ക്!

ഒരു പാസ്പോർട്ട് ഉപയോഗിച്ച് വിസയില്ലാതെ എത്ര രാജ്യങ്ങളിലേയ്ക്ക് യാത്ര ചെയ്യാൻ കഴിയും എന്നതിന്‍റെ അടിസ്ഥാനത്തിലാണ് ഈ പാസ്പോർട്ട് റാങ്കിങ് നടത്തുന്നത്.
Passport rankings: America down, India up

പാസ്പോർട്ട് റാങ്കിങ്: അമെരിക്ക താഴോട്ട്, ഇന്ത്യ മുകളിലോട്ട്

getty image

Updated on

ലണ്ടൻ: ലോകത്തെ ഏറ്റവും ശക്തമായ പാസ്പോർട്ടുകളുടെ ഏറ്റവും പുതിയ റാങ്കിങിൽ അമെരിക്കൻ പാസ്പോർട്ട് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേയ്ക്ക് ഇടിഞ്ഞു. ജൂലൈ 22 ന് പ്രസിദ്ധീകരിച്ച ഹെൻലി പാസ്പോർട്ട് സൂചികയുടെ (Henley Passport Index) അടിസ്ഥാനത്തിൽ, സിംഗപ്പൂർ പൗരന്മാർക്ക് 227 ആഗോള ലക്ഷ്യ സ്ഥാനങ്ങളിൽ 193 ലേയ്ക്ക് വിസയില്ലാതെ പ്രവേശനം ലഭിക്കുന്നു. ഇത് സിംഗപ്പൂർ പാസ്പോർട്ടിനെ ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ടാക്കി മാറ്റുന്നു.

കഴിഞ്ഞ രണ്ടു ദശകങ്ങളിലേറെയായി, ഹെൻലി ആൻഡ് പാർട്ണേഴ്സ് എന്ന നിക്ഷേപ സ്ഥാപനം ഇന്‍റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷന്‍റെ

(IATA) വിവരങ്ങളെ ആശ്രയിച്ച് , ഒരു പാസ്പോർട്ട് ഉപയോഗിച്ച് വിസയില്ലാതെ എത്ര രാജ്യങ്ങളിലേയ്ക്ക് യാത്ര ചെയ്യാൻ കഴിയും എന്നതിന്‍റെ അടിസ്ഥാനത്തിലാണ് ഈ പാസ്പോർട്ട് റാങ്കിങ് നടത്തുന്നത്.

ഈ വർഷത്തെ റാങ്കിങിൽ ജപ്പാനും ദക്ഷിണ കൊറിയയും മുൻനിര മൂന്നു സ്ഥാനങ്ങളിൽ ഇടംപിടിച്ചു. തൊട്ടു പിന്നാലെ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുടെ പാസ്പോർട്ടുമുണ്ട്. ഇതിൽ കൗതുകകരമായ വസ്തുത യുകെയും യുഎസും ഈ റാങ്കിങിൽ പിന്നോട്ടു പോയി എന്നതാണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com