സിംഗപ്പൂരിലെ സ്കൂളിൽ തീപിടിത്തം; പവൻ കല‍്യാണിന്‍റെ മകന് പൊള്ളലേറ്റു

കൈയ്ക്കും കാലിനും പൊള്ളലേറ്റ മാർക്ക് ശങ്കർ സിംഗപ്പൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ്
pawan kalyan son injured in fire accident

പവൻ കല‍്യാണും മകനും

Updated on

വിശാഖപട്ടണം: സിംഗപ്പൂരിലെ സ്കൂളിൽ തീപിടിത്തമുണ്ടായതിനെ തുടർന്ന് ആന്ധ്രാപ്രദേശ് ഉപ മുഖ‍്യമന്ത്രിയും നടനുമായ പവൻ കല‍്യാണിന്‍റെ മകന് പൊള്ളലേറ്റു. മകൻ മാർക്ക് ശങ്കറിനാണ് പൊള്ളലേറ്റത്.

കൈയ്ക്കും കാലിനും പൊള്ളലേറ്റ മാർക്ക് ശങ്കർ സിംഗപ്പൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ്. പുക ശ്വസിച്ചതിനാൽ ആരോഗ‍്യ പ്രശ്നങ്ങൾ ഉണ്ടെന്നാണ് വിവരം. അതേസമയം തീപിടിത്തം ഉണ്ടാവാനുള്ള കാരണം വ‍്യക്തമല്ല.

അല്ലൂരി സീതാരാമ ജില്ലയിൽ ഗോത്ര സമൂഹങ്ങളുമായി ചർച്ച നടത്തുന്നതിനിടെയാണ് പവൻ കല‍്യാൺ വിവരം അറിഞ്ഞത്. പരിപാടികൾ റദ്ദാക്കി അദ്ദേഹം സിംഗപ്പൂരിലേക്ക് തിരിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com