

റിപ്പബ്ലിക്കന്‍ എംപി അന്ന പൗലിന
file photo
വാഷിങ്ടൺ: യുഎസിലേയ്ക്കുള്ള കുടിയേറ്റം നിർത്തി വയ്ക്കാൻ നിയമ നിർമാണം നടപ്പാക്കണം എന്ന ആവശ്യവുമായി റിപ്പബ്ലിക്കൻ എംപി അന്ന പൗലിന. ഫ്ലോറിഡയുടെ എംപിയാണിവർ. കുടിയേറ്റം തൽക്കാലം നിർത്തി വയ്ക്കണമെന്നാണ് ഇവരുടെ ആവശ്യം. പുതിയ നിയമനിർമാണം നടപ്പിലാക്കി കുടിയേറ്റ സംവിധാനം മെച്ചപ്പെടുത്തണം എന്നാണ് അന്നയുടെ ആവശ്യം.
സോഷ്യൽ മീഡിയയിലൂടെയാണ് ഇവർ തന്‍റെ ആവശ്യം മുന്നോട്ടു വച്ചത്.നിലവിലെ കുടിയേറ്റ സംവിധാനം വളരെ മോശമാണെന്നും പലരും ഇത് ദുരുപയോഗം ചെയ്യുന്നു എന്നും അന്ന പൗലിന ലൂണ ആരോപിച്ചു. കോൺഗ്രസ് പുനരാരംഭിക്കുമ്പോൾ ബിൽ അവതരിപ്പിക്കുമെന്ന് ലൂണ അറിയിച്ചു.
ടെക്സസിൽ നിന്നുള്ള റിപ്പബ്ലിക്കൻ എംപി ചിപ് റോയിയും യുഎസിലേയ്ക്കുള്ള എല്ലാ കുടിയേറ്റങ്ങളും താൽക്കാലികമായി നിർത്തലാക്കാനായി പോസ്റ്റ് ആക്റ്റ് ഇതിനു മുമ്പേ തന്നെ അവതരിപ്പിച്ചിരുന്നു. നിലവിലെ കുടിയേറ്റ നിയമങ്ങളുടെ പുന:പരിശോധന തീരുന്നതു വരെ എല്ലാ തരത്തിലുമുള്ള കുടിയേറ്റങ്ങളും മരവിപ്പിക്കാൻ ആയിരുന്നു നിർദേശം. വിനോദ സഞ്ചാര വിസകൾക്ക് മാത്രം പ്രവേശനം ഏർപ്പെടുത്താനും ചിപ് റോയ് നിർദേശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അന്ന രംഗത്തെത്തിയത്.