പെറു സ്വദേശി ഫാ.എഡ്ഗാർഡ് ഐവാൻ മാർപ്പാപ്പയുടെ സെക്രട്ടറി

ബൗദ്ധികമായ ആഴവും ദൈവശാസ്ത്ര വിഷയങ്ങളിലെ പാണ്ഡിത്യവും ഫാ.എഡ്ഗാർഡിനെ വ്യത്യസ്തനാക്കുന്നു
Fr. Edgard Ivan Rimakunna Inga

ഫാ.എഡ്ഗാർഡ് ഐവാൻ റിമായ്ക്കുന ഇംഗ

Updated on

വത്തിക്കാൻ സിറ്റി: ലിയോ പതിനാലാമൻ മാർപ്പാപ്പയുടെ പേഴ്സണൽ സെക്രട്ടറിയായി പെറുവിലെ ചിക്ലായോയിൽ നിന്നുള്ള മുപ്പത്താറുകാരനായ ഫാ.എഡ്ഗാർഡ് ഐവാൻ റിമായ്ക്കുന ഇംഗയെ നിയമിച്ചു. ബൗദ്ധികമായ ആഴവും ദൈവശാസ്ത്ര വിഷയങ്ങളിലെ പാണ്ഡിത്യവും ഫാ.എഡ്ഗാർഡിനെ വ്യത്യസ്തനാക്കുന്നു. പെറുവിലെ അദ്ദേഹത്തിന്‍റെ അജപാലന പ്രവർത്തനവും അന്താരാഷ്ട്ര ഫോറങ്ങളിലെ ഇടപെടലും യുവ വൈദികർക്കിടയിൽ വിശ്വസനീയമായ ശബ്ദമാക്കി മാറ്റിയിരുന്നു.

വിവിധ പാസ്റ്ററൽ, അക്കാദമിക് തലങ്ങളിൽ സേവനമനുഷ്ടിച്ചിട്ടുളള അദ്ദേഹവുമായുള്ള ലിയോ മാർപ്പാപ്പയുടെ അടുത്ത ബന്ധമാണ് വത്തിക്കാനിലേയ്ക്ക് സെക്രട്ടറിയായി നിയമിക്കാൻ കാരണമായത്.

ലാറ്റിൻ അമെരിക്കയിലെ സിനഡൽ സമ്മേളനങ്ങളിലെ ആദ്യകാല കൂടിക്കാഴ്ചകൾ മുതൽ ലിയോ പതിനാലാമൻ മാർപ്പാപ്പയുമായി ഏറെ ബന്ധം കാത്തു സൂക്ഷിക്കുന്ന വൈദികനാണ് ഫാ.എഡ്ഗാർഡ് ഐവാൻ.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com