ഫിലിപ്പ് ചാമത്തിലിനു പുരസ്കാരം സമ്മാനിച്ചു

പ്രളയകാലത്ത് അമേരിക്കയില്‍ നിന്നു മുപ്പതോളം മെഡിക്കല്‍ വിദഗ്ധരെ നാട്ടിലെത്തിച്ച്, ഇരുപതിലേറെ മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തി. 40 വീടുകൾ പൂർണമായി നിർമിച്ച് താക്കോൽദാനം നിർവഹിച്ചു.
ഫിലിപ്പ് ചാമത്തിലിനു പുരസ്കാരം സമ്മാനിച്ചു

ഹൂസ്റ്റൺ: ഗ്ലോബൽ ഇന്ത്യൻ കമ്യൂണിറ്റി സപ്പോർട്ട് ലീഡർ ഓഫ് ദ ഇയർ പുരസ്കാരം ഫിലിപ്പ് ചാമത്തിലിനു സമ്മാനിച്ചു. ആയിരത്തിലധികം ആളുകൾ പങ്കെടുത്ത പ്രൗഢഗംഭീരമായ ചടങ്ങിൽ കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഇൻവെസ്റ്റിഗേഷൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരി ഐപിഎസാണ് പുരസ്കാരം സമ്മാനിച്ചത്.

2018- 2020 കാലഘട്ടത്തില്‍ ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കയെ നയിച്ച പ്രസിഡന്‍റ് എന്ന നിലയിൽ ശ്രദ്ധേയനാണ് ഫിലിപ്പ് ചാമത്തില്‍. തിരക്കുകള്‍ക്കിടയിലും സാമൂഹികപ്രവര്‍ത്തനത്തിനും പൊതുപ്രവര്‍ത്തനത്തിനും സമയം കണ്ടെത്തുന്ന വ്യക്തിത്വം. സ്വന്തം ജീവിതം മറ്റുള്ളവര്‍ക്കൊരു പാഠപുസ്തകമായി തുറന്നു കാട്ടി. നന്മകൊണ്ട് ലോകം കീഴടക്കാമെന്ന് പഠിപ്പിച്ച അമേരിക്കന്‍ മലയാളികളുടെ പ്രിയപ്പെട്ട നേതാവ്.

അദ്ദേഹത്തിന്‍റെ അമൂല്യ സേവനങ്ങൾ പരിഗണിച്ചാണ് കമ്മ്യൂണിറ്റി സപ്പോര്‍ട്ട് ലീഡര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം നല്‍കുന്നത്.

പ്രളയകാലത്ത് അമേരിക്കയില്‍ നിന്നു മുപ്പതോളം മെഡിക്കല്‍ വിദഗ്ധരെ നാട്ടിലെത്തിച്ചു നാലു ജില്ലകളിലായി ഇരുപതിലേറെ മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തി. 2019ൽ 40 വീടുകൾ പൂർണമായി നിർമിച്ച് താക്കോൽദാനം നിർവഹിക്കുകയും ചെയ്തു. അമേരിക്കയിലും കേരളത്തിലും പ്രളയകാലത്ത് ഇദ്ദേഹം നടത്തിയ സേവനപ്രവര്‍ത്തനങ്ങള്‍ ഏറെ മാതൃകാപരമാണ്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com