

ഫിലിപ്പിൻസിൽ വീശിയടിച്ച ചുഴലിക്കാറ്റിൽ 114 മരണം; രാജ്യത്ത് അടിയന്തരാവസ്ഥ
മനില: ഫിലിപ്പിൻസിൽ വീശിയടിച്ച കൽമേഗി ചുഴലിക്കാറ്റിൽ മരിച്ചവരുടെ എണ്ണം 114 ആയി. ഈ വർഷം രാജ്യത്തെ ബാധിച്ച ഏറ്റവും വലിയ പ്രകൃതി ദുരന്തം മധ്യ പ്രവിശ്യകളെയാണ് കൂടുതലായി ബാധിച്ചത്. മരണങ്ങൾക്കു പുറമേ പ്രദേശത്തു നിന്നും നൂറുകണക്കിന് ആളുകളെ കാണാതായിട്ടുണ്ട്.
ഇതിന്‍റെ പശ്ചത്തലത്തിൽ ഫിലിപ്പീൻസ് പ്രസിഡന്‍റ് ഫെർഡിനാൻഡ് മാർക്കോസ് ജൂനിയർ വ്യാഴാഴ്ച അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വെള്ളപ്പൊക്കത്തിൽ മുങ്ങിയാണ് കൂടുതൽ മരണങ്ങളും ഉണ്ടായിരിക്കുന്നത്.
127 പേരെ ഇപ്പോഴും കാണ്ടെത്താനുണ്ട്. ബുധനാഴ്ചയാണ് ചുഴലിക്കാറ്റ് വീശിയടിച്ചത്. ചുഴലിക്കാറ്റിന്‍റെ ആഘാതത്തിന്‍റെ ഫലമായി ഏകദേശം 2 ദശലക്ഷം ആളുകളെ ബാധിക്കുകയും 5,60,000 ത്തിലധികം ഗ്രാമീണരെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തു.