യുഎസിന് വ്യക്തമായൊരു തന്ത്രമില്ല: മെർസ്

ഇറാനു മുന്നിൽ യുഎസ് അപമാനിക്കപ്പെടുകയാണെന്ന് ജർമനി
US lacks clear strategy: MERS

യുഎസിന് വ്യക്തമായൊരു തന്ത്രമില്ല: മെർസ്

Updated on

ബെർലിൻ: ഇറാനുമായി രണ്ടു മാസമായി തുടരുന്ന സംഘർഷം അവസാനിപ്പിക്കുന്നതിനും സമാധാന കരാർ ഉണ്ടാക്കുന്നതിനും അമെരിക്കയ്ക്ക് വ്യക്തമായ തന്ത്രമില്ലെന്നും ഇറാനു മുന്നിൽ അപമാനിക്കപ്പെടുകയാണെന്നും ജർമൻ ചാൻസലർ ഫ്രിഡ്രിച്ച് മെർസ്. വിദ്യാർഥികളുമായി നടത്തിയ സംവാദത്തിലായിരുന്നു ജർമൻ ചാൻസലറുടെ ഈ പരാമർശം.

യുഎസ് ഇപ്പോൾ എന്തു തന്ത്രപരമായ വഴിയാണ് തെരഞ്ഞെടുക്കുന്നതെന്ന് തനിക്ക് മനസിലാകുന്നില്ല. അമെരിക്കൻ പ്രതിനിധികൾ ഇസ്ലാമബാദിലേയ്ക്ക് യാത്ര ചെയ്തെങ്കിലും ഒരു ഫലവും കൂടാതെയാണ് മടങ്ങിയെത്തിയത്.

ഇറാൻ ചർച്ചകൾ നീട്ടിക്കൊണ്ടു പോകുന്ന നീക്കമാണ് നടത്തുന്നത്. ഇറാന്‍റെ ഭരണകൂടം , പ്രത്യേകിച്ച റവല്യൂഷണറി ഗാർഡ്സ് വഴി മുഴുവൻ അമെരിക്കൻ ജനതയെയും അപമാനിക്കുന്ന നിലയിലാണ് ഇപ്പോഴെന്നും മെർസ് പറഞ്ഞു.

ഹോർമൂസ് കടലിടുക്ക് തുറക്കുന്നതിനു യൂറോപ്യൻ രാജ്യങ്ങൾ സഹായിക്കാമെന്ന് വാഗ്ദാനംചെയ്തിട്ടുണ്ടെന്നും എന്നാൽ അതിനു മുമ്പ് സംഘർഷം അവസാനിക്കണമെന്നും മെർസ് പറഞ്ഞു. സംഘർഷം വേഗത്തിൽ പരിഹരിക്കാൻ ഇപ്പോഴത്തെ സാഹചര്യത്തിൽ സാധ്യമാകുമെന്നു പ്രതീക്ഷിക്കുന്നില്ലെന്നും അമെരിക്ക പ്രതീക്ഷിച്ചതിലും കൂടുതൽ കരുത്തരാണ് ഇറാനെന്നും മെർസ് കൂട്ടിച്ചേർത്തു.

logo
Metro Vaartha
www.metrovaartha.com