ഇസ്രയേൽ - പലസ്തീൻ പ്രശ്നത്തിന്‍റെ പേരിൽ യുഎസിൽ ആറു വയസുകാരനെ 26 തവണ കുത്തി

പന്ത്രണ്ടോളം മുറിവുകളുമായി മറ്റൊരു സ്ത്രീ ആശുപത്രിയിൽ
Plainfield attack 6 year old boy stabbed to death israel hamas war
Plainfield attack 6 year old boy stabbed to death israel hamas war
Updated on

ഷിക്കാഗോ: ഇസ്രായേൽ - ഹമാസ് ആക്രമണം തുടരുന്നതിനിടെ യുഎസിൽ 6 വയസുകാരന്‍ കുത്തേറ്റ് മരിച്ചു. സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ആക്രമണത്തിൽ സാരമായി പരിക്കേറ്റ മറ്റൊരു സ്ത്രീയെ പന്ത്രണ്ടോളം മുറിവുകളുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഷിക്കാഗോയ്ക്ക് സമീപമുള്ള പ്ലെയിൻഫീൽഡ് ടൗൺഷിപ്പിൽ ശനിയാഴ്ചയാണ് ഈ ദാരുണ സംഭവം റിപ്പോർട്ട് ചെയ്യുന്നത്. വാടകയ്ക്ക് താമസിക്കുന്ന ഇവരുടെ വീട്ടിലേക്ക് എത്തിയ സ്ഥലമുടമയായ ജോസ് സൂബ (71) ആണ് ആക്രമിച്ചത്. മുസ്ലീങ്ങളായ ഇരുവരും അമ്മയും മകനുകാമെന്നും ഇസ്രായേൽ- ഹമാസ് സംഘർഷമാണ് ആക്രമണത്തിനു കാരണമായതെന്നും അധികൃതർ പറയുന്നു.

ഇരുവർക്കും നെഞ്ചിലുൾപ്പടെ പലയിടത്തായി കുത്തേറ്റിട്ടുണ്ടെന്നും മരിച്ച കുട്ടിക്ക് 26 കുത്തേറ്റതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. 12 ഇഞ്ച് നീളമുള്ള കത്തി ഉപയോഗിച്ചാണ് ഇയാൾ ഇരുവരേയും ആക്രമിച്ചതെന്നും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച യുവതിയെ പിന്നാലെയെത്തി പ്രതി വീണ്ടും കുത്തുകയായിരുന്നു എന്നും പൊലീസ് പറയുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com