

യുഎസിൽ കാർഗോ വിമാനം തകർന്നു വീണ് 7 മരണം
വാഷിങ്ടൺ: അമെരിക്കയിലെ കെന്‍റക്കിയിൽ കാർഗോ വിമാനം തകർന്നു വീണുണ്ടായ അപകടത്തിൽ ഏഴു മരണം. കെന്‍റക്കിയിലെ ലൂയിവിൽ വിമാനത്താവളത്തിൽ നിന്ന് ടേക്ക് ഓഫ് ചെയ്ത വിമാനം ഉടനെ തന്നെ വിമാനം തകർന്നു വീഴുകയായിരുന്നു. ചൊവ്വാഴ്ച വൈകീട്ട് 5.15-ഓടെയാണ് സംഭവം.
സംഭവത്തെ തുടർന്ന് വിമാനത്താവളം അടച്ചു. അപകടത്തിൽ 11 പേർക്ക് പരിക്കേറ്റതായാണ് വിവരം. ഒരു ലക്ഷം കിലോ ഭാരം വരുന്ന 38000 ഗാലൺ ഇന്ധനവുമായാണ് വിമാനം പറന്നുയർന്നതെന്നാണ് വിവരം. തീപിടിക്കാനുള്ള കാരണം വ്യക്തമായിട്ടില്ല.