

ടോറന്‍റോ: ക്യാനഡയിൽ വിമാനം തകർന്നുവീണ് 18 ഓളം പേർക്ക് പരുക്ക്. വിമാനം ലാൻഡ് ചെയ്തതിനു പിന്നാലെ തല കീഴായി മറയുകയായിരുന്നു. ഒരു കുട്ടിയുൾപ്പടെ 3 പേരുടെ നില അതീവ ഗുരുതരമാണെന്നു റിപ്പോർട്ട്.
ടോറന്‍റോയിലെ പിയേഴ്‌സൺ അന്താരാഷ്ട്ര വിമാനത്താവളത്തിൽ മിനിയാപൊളിസിൽ നിന്നു ടൊറന്‍റോയിലേക്കുള്ള ഡെൽറ്റ 4819 വിമാനമാണ് തല കീഴായി മാറിഞ്ഞത്. അപകടസമയത്ത് 76 യാത്രക്കാരും 4 ജീവനക്കാരും ഉൾപ്പെടെ ആകെ 80 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നതെന്ന് ഡെൽറ്റ എയർലൈൻസ് വ്യക്തമാക്കി. മഞ്ഞു മൂടിയ റൺവേയിൽ കനത്ത കാറ്റിനെ തുടർന്നാണ് അപകടം എന്നാണ് പ്രാഥമിക നിഗമനം. എമർജൻസി ടീമിന്‍റെ രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.