

പ്രതീകാത്മക ചിത്രം
അലാസ്ക: യുഎസിലെ പടിഞ്ഞാറൻ അലാസ്കയിൽ എട്ട് പേരുമായി പോയ ചാർട്ടർ വിമാനം തകർന്നുവീണു. ആളൊഴിഞ്ഞ മേഖലയിലാണ് വിമാനം തകർന്നുവീണത്.
വിമാനത്തിൽ രണ്ട് പൈലറ്റുമാരും ആറ് യാത്രക്കാരുമാണ് ഉണ്ടായിരുന്നത്. ഇവരുടെ നിലവിലെ സ്ഥിതിയെക്കുറിച്ച് വിവരം ലഭ്യമല്ലെന്ന് നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡിന്‍റെ അലാസ്ക മേഖലാ മേധാവി ക്ലിന്‍റ് ജോൺസൺ പറഞ്ഞു.
പറന്നുയർന്ന വിമാനം വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം കേപ് ന്യൂനഹാമിൽ ഇറങ്ങുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. വിമാനം അപകടത്തിൽപ്പെട്ട വിവരം ലഭിച്ചതിനെ തുടർന്ന് അലാസ്ക റെസ്ക്യൂ കോഓർഡിനേഷൻ സെന്‍റർ തെരച്ചിൽ ആരംഭിച്ചു.