ഹൈവേയിലൂടെ പോയ കാറിനു മുകളിലേക്ക് പറന്നിറങ്ങി വിമാനം, ഞെട്ടിപ്പിക്കുന്ന വിഡിയോ

അമേരിക്കയിലെ ഫ്ലോറിഡയിലാണ് സംഭവമുണ്ടായത്
Plane makes emergency landing on Florida highway

ഹൈവേയിലൂടെ പോയ കാറിനു മുകളിലേക്ക് പറന്നിറങ്ങി വിമാനം, ഞെട്ടിപ്പിക്കുന്ന വിഡിയോ

Updated on

ഫ്ലോറിഡ: സാങ്കേതിക തകരാറിനെ തുടർന്ന് തിരക്കുള്ള റോഡിൽ എമർജൻസി ലാൻഡിങ് നടത്തി വിമാനം. അമേരിക്കയിലെ ഫ്ലോറിഡയിലാണ് സംഭവമുണ്ടായത്. റോഡിനു മുകളിലൂടെ പറന്ന വിമാനം അതുവഴി പോവുകയായിരുന്ന കാറിനു മുകളിലേക്ക് ലാൻഡ് ചെയ്യുകയായിരുന്നു.

ബീച്ച്ക്രാഫ്റ്റ് 55 ബാരൺ എന്ന ഇരട്ട എൻജിനുള്ള ചെറുവിമാനമാണ് അപകടമുണ്ടാക്കിയത്. എൻജിൻ തകരാറിലായതോടെയാണ് വിമാനം റോഡിൽ ലാൻഡ് ചെയ്തത്. ഫ്ലോറിഡ ഹൈവേയിലെ വാഹനങ്ങളുടെ മുകളിലൂടെ പറന്ന വിമാനം ഒരു കാറിനു മുകളിലായി ലാൻഡ് ചെയ്ത് റോഡിലേക്ക് തെന്നിമാറുകയായിരുന്നു. പിന്നാലെ എത്തിയ കാറിലുള്ള യാത്രക്കാരാണ് ദൃശ്യങ്ങൾ പകർത്തിയത്.

കാറിലുണ്ടായിരുന്ന 55 കാരിയായ സ്ത്രീ ചെറിയ പരുക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ഇവരെ അടുത്ത ആശുപത്രിയിലേക്ക് മാറ്റി. വിമാനത്തിലുണ്ടായിരുന്ന 27കാരനായ പൈലറ്റിനും സഹയാത്രികനും പരുക്കേറ്റില്ല. സംഭവത്തിൽ യുണൈറ്റഡ് സ്റ്റേറ്റ്സ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അന്വേഷണം ആരംഭിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com