പോർച്ചുഗൽ എയർ ഷോയ്ക്കിടെ വിമാനങ്ങൾ കൂട്ടിയിടിച്ച് പൈലറ്റ് കൊല്ലപ്പെട്ടു | Video

Planes collide during Portugal Air Show, pilot killed | Video
പോർച്ചുഗൽ എയർ ഷോയ്ക്കിടെ വിമാനങ്ങൾ കൂട്ടിയിടിച്ച് പൈലറ്റ് കൊല്ലപ്പെട്ടുVideo Screenshot

ലിസ്ബണ്‍: തെക്കൻ പോർച്ചുഗലിൽ എയർ ഷോയ്ക്കിടെ 2 ചെറുവിമാനങ്ങൾ കൂട്ടിയിടിച്ച് ഒരു പൈലറ്റ് കൊല്ലപ്പെട്ടു. 6 വിമാനങ്ങൾ ഉൾപ്പെടുന്ന വ്യോമ പ്രകടനത്തിനിടെ 2 വിമാനങ്ങൾ അപകടത്തിൽ പെടുകയായിരുന്നു. പ്രാദേശിക സമയം ഞായറാഴ്ച വൈകിട്ട് 4:05 നായിരുന്നു സംഭവമെന്നും അപകടത്തിൽ ഖേദിക്കുന്നുവെന്നുമാണ് പോർച്ചുഗീസ് വ്യോമസേന അറിയിച്ചു. സ്പാനിഷ് പൌരനായ വിമാനങ്ങളിലൊന്നിന്‍റെ പൈലറ്റ് മരിച്ചതായി പോർച്ചുഗീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രണ്ടാമത്തെ വിമാനത്തിന്‍റെ പൈലറ്റിന് സുരക്ഷിതമായി ലാൻഡ് ചെയ്യാൻ കഴിഞ്ഞു. രക്ഷാപ്രവർത്തകർ ഉടനെ സംഭവ സ്ഥലത്തെത്തി. സോവിയറ്റ് രൂപകല്പന ചെയ്ത എയറോബാറ്റിക് പരിശീലന മോഡലായ 2 യാക്കോവ്ലെവ് യാക്ക് -52 വിമാനങ്ങളാണ് അപകടത്തിൽപ്പെട്ടത്.

സംഭവ സ്ഥലത്തുണ്ടായിരുന്ന ഒരു കാഴ്ചക്കാരൻ ചിത്രീകരിച്ച വീഡിയോ പുറത്തുവന്നു. 6 വിമാനങ്ങൾ പറന്നുയരുന്നത് ആദ്യം ദൃശ്യങ്ങളിൽ കാണാം. തൊട്ടു പിന്നാലെ അവയിലൊന്ന് പറന്ന് ഉയരുകയും, മറ്റൊന്നിൽ ഇടിക്കുകയും താഴെ വീഴുകയുമായിരുന്നു. ഒരു വിമാനം എയർബേസിന്‍റെ ഗ്രൗണ്ടിന് പുറത്ത് തകർന്നുവീഴുകയും അപകടത്തിൽ പെട്ട രണ്ടാമത്തെ വിമാനം എയർപോർട്ട് ടാർമാക്കിൽ ലാൻഡ് ചെയ്തു. കാണികളിൽ ആർക്കും പരിക്കില്ലെന്ന് വ്യോമസേന കൂട്ടിച്ചേർത്തു.

6 വിമാനങ്ങളും 'യാക്ക് സ്റ്റാർസ്' എന്ന എയറോബാറ്റിക് ഗ്രൂപ്പിന്‍റെ ഭാഗമാണെന്ന് സംഭവ സ്ഥലത്തുണ്ടായിരുന്നവരെ ഉദ്ധരിച്ച് പോർച്ചുഗീസ് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. തെക്കൻ യൂറോപ്പിലെ ഏറ്റവും വലിയ സിവിൽ എയറോബാറ്റിക്സ് ഗ്രൂപ്പായിട്ടാണ് സംഘാടകർ അവതരിപ്പിച്ചതെന്നും പരിപാടി കാണാനെത്തിയവർ പറഞ്ഞു. ബെജ വിമാനത്താവളത്തിലെ ഷോ താൽക്കാലികമായി നിർത്തിവച്ചതായി വ്യോമസേന അറിയിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com