ട്രംപ്യൻ നയങ്ങളിൽ തകർന്നടിഞ്ഞ് അമെരിക്ക

ഞായറാഴ്ച വൈകിയത് 8700 വിമാനങ്ങൾ, തിങ്കളാഴ്ച വൈകിയത് 3370 വിമാനങ്ങൾ
8700 flights delayed in America on Sunday

അമെരിക്കയിൽ ഞായറാഴ്ച വൈകിയത് 8700 വിമാനങ്ങൾ

file photo

Updated on

വാഷിങ്ടൺ: യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ അടച്ചു പൂട്ടൽ 27 ദിവസം പിന്നിട്ടപ്പോൾ തകർന്നടിഞ്ഞ് അമെരിക്ക. യുഎസിലെ അടിസ്ഥാന മേഖലകളിലെ പ്രവർത്തനങ്ങൾ പോലും താളം തെറ്റിത്തുടങ്ങി. എയർപോർട്ട് ജീവനക്കാരുടെ എണ്ണത്തിലുണ്ടായ കുറവിനെ തുടർന്ന് പല വിമാനത്താവളങ്ങളിൽ നിന്നുമുള്ള വിമാന സർവീസുകൾ പൂർണമായും താളം തെറ്റി. ഞായറാഴ്ച മാത്രം 8700 വിമാനങ്ങൾ വൈകി.

തിങ്കളാഴ്ചയാകട്ടെ അമെരിക്കയിൽ 3,370 വിമാനങ്ങൾ വൈകിപ്പറന്നു. അടച്ചു പൂട്ടലിനെ തുടർന്ന് അവശ്യ തൊഴിലാളികൾ ജോലിക്ക് എത്താതെ വന്നതോടെയാണ് വിമാനത്താവളങ്ങളിലെ പ്രവർത്തനങ്ങൾ താളം തെറ്റിയത്. 118 വിമാനങ്ങൾ റദ്ദാക്കുകയും ചെയ്തു. അമെരിക്കയിലേയ്ക്കും അമെരിക്കയ്ക്കു പുറത്തേക്കും പോകുന്ന 118 വിമാനങ്ങളാണ് തിങ്കളാഴ്ച റദ്ദാക്കിയത്. എയർട്രാഫിക് കൺട്രോൾ വിഭാഗത്തിൽ അടക്കം ജീവനക്കാർ ജോലിക്ക് ഹാജരാകുന്നില്ല.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com