ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യാനൊരുങ്ങി പൊലീസ്: വൻ പ്രതിഷേധം

അദ്ദേഹത്തിന്‍റെ വസതിക്കു പുറത്തു തെഹ് രീക് ഇ ഇൻസാഫ് പാർട്ടിയുടെ പ്രവർത്തകർ കനത്ത പ്രതിഷേധം തുടരുകയാണ്
ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യാനൊരുങ്ങി പൊലീസ്: വൻ പ്രതിഷേധം
Updated on

ലാഹോർ: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും ക്രിക്കറ്ററുമായ ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യാനൊരുങ്ങി ഇസ്ലാമാബാദ് പൊലീസ്. റ്റോഷഖാന കേസുമായി ബന്ധപ്പെട്ടാണു ഇമ്രാനെ അറസ്റ്റ് ചെയ്യാൻ പൊലീസ് അദ്ദേഹത്തിന്‍റെ വസതിയിൽ എത്തിയിരിക്കുന്നത്. എന്നാൽ ലഹോർ സമൻ പാർക്കിലെ അദ്ദേഹത്തിന്‍റെ വസതിക്കു പുറത്തു തെഹ് രീക് ഇ ഇൻസാഫ് പാർട്ടിയുടെ പ്രവർത്തകർ കനത്ത പ്രതിഷേധം തുടരുകയാണ്.

നിയമനടപടികൾ പൂർത്തീകരിച്ച ശേഷം ഇമ്രാന്‍റെ അറസ്റ്റ് ഉടനുണ്ടാവുമെന്നാണു റിപ്പോർട്ടുകൾ. പ്രധാനമന്ത്രിയായിരിക്കെ ലഭിച്ച പാരിതോഷികങ്ങൾ അനധികൃതമായി വിൽപ്പന നടത്തിയെന്നതാണു റ്റോഷഖാന കേസ്. എന്നാൽ കേസ് പരിഗണിച്ചപ്പോഴൊന്നും ഇമ്രാൻ കോടതിയിൽ ഹാജരായില്ല. തുടർന്നു സെഷൻസ് കോടതി ജാമ്യരഹിത അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചു.

മാർച്ച് ഏഴിന് ഇമ്രാനെ അറസ്റ്റ് ചെയ്തു ഹാജരാക്കണമെന്നാണു കോടതിയുടെ ഉത്തരവ്. ഇതിനെത്തുടർന്നാണു ഇസ്ലാമാബാദ് ഇൻസ്പെക്റ്റർ ജനറൽ അറസ്റ്റിനുള്ള നീക്കങ്ങൾ ആരംഭിച്ചത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com