മാർപാപ്പയുടെ നില മെച്ചപ്പെടുന്നു

വ്യാഴാഴ്ച അദ്ദേഹം ആശുപത്രി കിടക്കയിലിരുന്ന് പ്രഭാത ഭക്ഷണം കഴിച്ചതായി വത്തിക്കാൻ വക്താവ് മറ്റിയോ ബ്രൂണി അറിയിച്ചു
Pope Francis
ഫ്രാൻസിസ് മാർപാപ്പഫയൽ ഫോട്ടൊ‌
Updated on

റോം: ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്ക് ചികിത്സയിലുള്ള ഫ്രാൻസിസ് മാർപാപ്പയുടെ നില മെച്ചപ്പെടുന്നതായി റിപ്പോർട്ട്. വ്യാഴാഴ്ച അദ്ദേഹം ആശുപത്രി കിടക്കയിലിരുന്ന് പ്രഭാത ഭക്ഷണം കഴിച്ചതായി വത്തിക്കാൻ വക്താവ് മറ്റിയോ ബ്രൂണി അറിയിച്ചു.

പുതിയ രക്തപരിശോധനാ ഫലങ്ങൾ പ്രകാരം പോപ്പിന്‍റെ ആരോഗ്യസ്ഥിതിയിൽ പുരോഗതിയുള്ളതായും ബ്രൂണി വ്യക്തമാക്കി.

ഫെബ്രുവരി 14നാണ് 88കാരനായ ഫ്രാൻസിസ് മാർപാപ്പയെ റോമിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്‍റെ രണ്ടു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ചത് ആശങ്ക വർധിപ്പിച്ചിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com