
'പ്രാർഥനകൾക്ക് നന്ദി'; വിശ്വാസികൾക്കു മുൻപിൽ മാർപാപ്പ|Video
റോം: ആരോഗ്യം മെച്ചപ്പെട്ടതിനു പിന്നാലെ വിശ്വാസികളെ നേരിട്ട് അഭിസംബോധന ചെയ്ത് ഫ്രാൻസിസ് മാർപാപ്പ. റോമിലെ ജെമെല്ലി ആശുപത്രിയിുടെ ജനലരികിലെത്തിയാണ് മാർപാപ്പ വിശ്വാസികളോട് സംസാരിച്ചത്. തന്‍റെ രോഗവിമുക്തിക്കായി പ്രാർഥിച്ചവർക്കെല്ലാം നന്ദിയെന്ന് അദ്ദേഹം പറഞ്ഞു. ഗുരുതരമായ ശ്വാസ കോശ അണുബാധയെത്തുടർന്ന് ഫെബ്രുവരി 14 മുതൽ മാർപാപ്പ ചികിത്സയിലായിരുന്നു.
ആരോഗ്യം മെച്ചപ്പെട്ടെങ്കിലും 2 മാസം കൂടി പൂർണ വിശ്രമമാണ് മാർപാപ്പയ്ക്ക് നിർദേശിച്ചിരിക്കുന്നത്.
മാർപാപ്പ ആശുപത്രി വിടുന്നുവെന്ന വാർത്തകൾ പ്രചരിച്ചതിനു പിന്നാലെ ഒട്ടേറെ പേരാണ് ആശുപത്രിക്കു ചുറ്റുമായി തടിച്ചു കൂടിയത്.