''പാവപ്പെട്ടവരെ നിന്ദിക്കുന്നത് ദൈവത്തെ നിന്ദിക്കുന്നതിന് തുല്യം''; വിശ്വാസി സമൂഹത്തെ അഭിസംബോധന ചെയ്ത് ലിയോ മാർപ്പാപ്പ

ലിയോ പതിനാലാമൻ മാർപ്പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള ആദ്യത്തെ ക്രിസ്മസാണ് ഇത്
Pope Leo calls for kindness to strangers and the poor

''പാവപ്പെട്ടവരെ നിന്ദിക്കുന്നത് ദൈവത്തെ നിന്ദിക്കുന്നതിന് തുല്യം''; വിശ്വാസി സമൂഹത്തെ അഭിസംബോധന ചെയ്ത് ലിയോ മാർപ്പാപ്പ

Updated on

വത്തിക്കാൻ: സ്നേഹത്തിന്‍റെയും പ്രത്യാശയുടെയും സന്ദേശവുമായി ക്രിസ്മസിനെ വരവേറ്റ് ലോകം. ക്രിസ്മസ് പുലരിയിൽ വത്തിക്കാനിൽ വിശ്വാസി സമൂഹത്തെ അഭിസംബോധന ചെയ്ത് ലിയോ മാർപ്പാപ്പ. ദരിദ്രരെ പരിഗണിക്കേണ്ടതിന്റെ ആവശ്യകതയാണ് ക്രിസ്മസ് നൽകുന്ന പാഠമെന്ന് വിശ്വാസികളെ അഭിസംബോധന ചെയ്ത് മാർപ്പാപ്പ പറഞ്ഞു.

''പാവപ്പെട്ടവരെ നിന്ദിക്കുന്നത് ദൈവത്തെ നിന്ദിക്കുന്നതിന് തുല്യമാണ്. യേശുക്രിസ്തു എന്തുകൊണ്ടാണ് ഒരു കാലിത്തൊഴുത്തിൽ ജനിച്ചത് എന്ന് ഓർത്താൽ ദൈവം എല്ലായിടത്തും ഉണ്ടെന്ന് മനസിലാകും.കുടിയേറ്റക്കാരെയും പാവപ്പെട്ടവരെയും ചേർത്തു നിർത്തണം.മനുഷ്യരെ പരിഗണിക്കാത്തവർ ദൈവത്തെയും പരിഗണിക്കുന്നില്ല''- സെയിന്റ് പീറ്റേഴ്സ് ബെസലിക്കയ്ക്കു മുന്നിലെത്തിയ വിശ്വാസികളോടായി മാർപ്പാപ്പ പറഞ്ഞു.

ലിയോ പതിനാലാമൻ മാർപ്പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള ആദ്യത്തെ ക്രിസ്മസാണ് ഇത് എന്ന പ്രത്യേകതയും ഉണ്ട്. മഴയെ അവഗണിച്ച് അയ്യായിരത്തോളം വിശ്വാസികളാണ് സെയ്ന്റ് പീറ്റേഴ്സ് ബെർഗിൽ മാർപാപ്പയുടെ സന്ദേശം കേൾക്കാൻ എത്തിയത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com