മാർപാപ്പയുടെ സ്ഥാനാരോഹണം: വത്തിക്കാൻ ഒരുങ്ങി

വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്‌സ് ചത്വരത്തില്‍ പ്രാദേശിക സമയം രാവിലെ 10നായിരിക്കും (ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30) ആഘോഷമായ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കപ്പെടുക.
Pope Leo XIV to take charge on Sunday

ലിയോ പതിനാലാമൻ മാർപാപ്പ

ഫയൽ

Updated on

വത്തിക്കാന്‍ സിറ്റി: ലിയോ പതിനാലാമന്‍ പാപ്പയുടെ സ്ഥാനാരോഹണം ഞായറാഴ്ച. വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്‌സ് ചത്വരത്തില്‍ പ്രാദേശിക സമയം രാവിലെ 10നായിരിക്കും (ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30) ആഘോഷമായ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കപ്പെടുക.

മേയ് ഏഴിന് ആരംഭിച്ച കോണ്‍ക്ലേവിന്‍റെ രണ്ടാം ദിനമായ എട്ടിനാണ് കര്‍ദിനാള്‍ റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്റ്റിനെ ആഗോള കത്തോലിക്കാ സഭയുടെ 267ാം അധ്യക്ഷനായി തെരഞ്ഞെടുത്തത്.

പുതിയ പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് കര്‍ദിനാള്‍ പ്രെവോസ്റ്റ്, ലിയോ പതിനാലാമന്‍ എന്ന പേര് സ്വീകരിച്ചത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com