മാർപാപ്പയുടെ സ്ഥാനാരോഹണം മേയ് 18ന്

പുതിയ മാർപാപ്പ ശനിയാഴ്ച കർദിനാൾമാരുമായി കൂടിക്കാഴ്ച നടത്തും
Popes inauguration is on May 18th

മാർപാപ്പയുടെ സ്ഥാനാരോഹണം മേയ് 18 ന്

Updated on

വത്തിക്കാന്‍ സിറ്റി: മേയ് 18ന് സെന്‍റ് പീറ്റേഴ്സ് ചത്വരത്തില്‍ ലിയോ പതിനാലാമന്‍ പാപ്പയുടെ സ്ഥാനാരോഹണച്ചടങ്ങ് നടത്തുമെന്ന് വത്തിക്കാന്‍ അറിയിച്ചു. ഞായറാഴ്ച റോമിലെ സമയം രാവിലെ 10 മണിയോടെയായിരിക്കും ചടങ്ങുകൾ.

മാർപാപ്പ ശനിയാഴ്ച കർദിനാൾമാരുമായി കൂടിക്കാഴ്ച നടത്തും. തിങ്കളാഴ്ച അന്താരാഷ്‌ട്ര മാധ്യമങ്ങളുമായും വെള്ളിയാഴ്ച നയതന്ത്ര പ്രതിനിധികളുമായും (മിഷൻ മേധാവികൾ) കൂടിക്കാഴ്ച നടത്തും.

പുതിയ പാപ്പയായി ചുമതലയേറ്റതിനു ശേഷം വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ചത്വരത്തിനു മുന്‍പിലെത്തുന്ന ആയിരക്കണക്കിനു വരുന്ന വിശ്വാസികള്‍ക്കു 21ന് ദര്‍ശനം അനുവദിക്കുമെന്നും വത്തിക്കാന്‍ അറിയിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com