''ഗാസയില്‍ ഇനിയും ആയിരക്കണക്കിന് ആളുകള്‍ മരിക്കും''; മുന്നറിയിപ്പുമായി യുഎന്‍

ഇസ്രയേലിന്‍റെ നിലവിലെ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു മുന്നറിയിപ്പു നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
''ഗാസയില്‍ ഇനിയും ആയിരക്കണക്കിന് ആളുകള്‍ മരിക്കും''; മുന്നറിയിപ്പുമായി യുഎന്‍

ജനോവ: ഗാസയിൽ ഇസ്രയേൽ നടത്തുന്ന കര ആക്രമണത്തിൽ ആയിരക്കണക്കിന് പേർ മരിച്ചേക്കുമെന്ന മുന്നറിയിപ്പുമായി യുഎന്നിലെ മനുഷ്യാവകാശ കമ്മീഷണർ വോൾക്കർ ടർക്ക്. ഗാസയിൽ സുരക്ഷിതമായ ഒരു സ്ഥലവുമില്ലെന്നും പുറത്തു കടക്കാൻ വഴികളുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇസ്രയേലിന്‍റെ നിലവിലെ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു മുന്നറിയിപ്പു നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 7703 പേർ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് ഗാസയിലെ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്. ഇതിൽ 3500 അധികവും കുട്ടികളാണെന്നാണ് റിപ്പോർട്ടുകൾ.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com