യൂറോപ്പിൽ വ്യാപക വൈദ്യുതി തടസം; ഫോൺ, ട്രെയിൻ, വിമാന സർവീസുകളെ ബാധിച്ചു

ദശലക്ഷക്കണക്കിന് ആളുകളുടെ ദൈനംദിന ജീവിതത്തെ ബാധിച്ച വൈദ്യുതി തടസത്തിന്‍റെ കാരണം ഇനിയും വ്യക്തമായിട്ടില്ല
Power outage in Europe - France, Spain, Portugal

യൂറോപ്പിൽ വ്യാപക വൈദ്യുതി തടസം; ഫോൺ, ട്രെയിൻ, വിമാന സർവീസുകളെ ബാധിച്ചു

freepik - Representative image

Updated on

മാഡ്രിഡ്: യൂറോപ്യൻ രാജ്യങ്ങളായ സ്പെയിൻ, പോർച്ചുഗൽ, ഫ്രാൻസ് എന്നിവിടങ്ങളിൽ വ്യാപകമായ വൈദ്യുതി തടസം. മൊബൈൽ ഫോൺ ശൃംഖലകൾ പ്രവർത്തനരഹിതമായി. ട്രെയിനുകളും വിമാനങ്ങളും വൈകി.

ദശലക്ഷക്കണക്കിന് ആളുകളുടെ ദൈനംദിന ജീവിതത്തെ ബാധിച്ച വൈദ്യുതി തടസത്തിന്‍റെ കാരണം ഇനിയും വ്യക്തമായിട്ടില്ല. പ്രാദേശിക സമയം ഉച്ചയ്ക്ക് 12.30നാണ് പ്രശ്നം തുടങ്ങിയത്.

സ്പെയ്നിലെ പാർലമെന്‍റ്, മെട്രൊ സ്റ്റേഷനുകൾ, മാധ്യമ സ്ഥാപനങ്ങൾ തുടങ്ങിയവയുടെ പ്രവർത്തനം തടസപ്പെട്ടു. പോർച്ചുഗലിൽ തലസ്ഥാനമായ ലിസ്ബണിലും രാജ്യത്തിന്‍റെ തെക്കും വടക്കും ഭാഗങ്ങളിലും വൈദ്യുതി തടസപ്പെട്ടു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com