കൊളംബിയയിൽ ശക്തമായ ഭൂചലനം; 20 പേർ മരിച്ചു

ഭൂചലനത്തിന്‍റെ പ്രകമ്പനം ഇക്വഡോർ വരെ അനുഭവപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.
Powerful earthquake in Colombia; 20 dead

കൊളംബിയയിൽ ശക്തമായ ഭൂചലനം; 20 പേർ മരിച്ചു

Updated on

ബൊഗോട്ട: അതിശക്തമായ ഭൂചലനത്തിൽ നടുങ്ങി കൊളംബിയ. റിക്റ്റർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 20 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. തിങ്കളാഴ്ച പ്രാദേശിക സമയം രാവിലെ 7 മണിയോടെയാണ് ഭൂചലനമുണ്ടായത്. കൊളംബിയയുടെ തലസ്ഥാനമായ ബൊഗോട്ടയ്ക്ക് സമീപമുള്ള സാൻ ജോസ് ഡെൽ പാൽമറാണ് ചലനത്തിന്‍റെ പ്രഭവകേന്ദ്രം.

ഭൂചലനത്തിന്‍റെ പ്രകമ്പനം ഇക്വഡോർ വരെ അനുഭവപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. നിരവധി കെട്ടിടങ്ങൾ തകർന്നിട്ടുണ്ട്. നിരവധി പേർക്ക് പരുക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. പരുക്കേറ്റവരുടെ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.

ജൂണിൽ വെനിസ്വേലയിൽ ഉണ്ടായ ശക്തമായ ഭൂചലനത്തിനു പിന്നാലെയാണ് കൊളംബിയയിലും ഭൂചലനമുണ്ടായിരിക്കുന്നത്. രക്ഷാപ്രവർത്തനം തുടരുകയാണ്.

logo
Metro Vaartha
www.metrovaartha.com