പുടിന്‍റെ വസതിയിലേക്കു നടന്ന യുക്രെയ്ൻ ഡ്രോൺ ആക്രമണം

യുഎസിനു തെളിവു നൽകിയെന്നു റഷ്യ .പുടിനെയോ പ്രസിഡന്‍റിന്‍റെ വസതിയെയോ യുക്രെയ്ൻ ലക്ഷ്യമിട്ടിട്ടില്ലെന്ന് യുഎസ് ദേശീയ സുരക്ഷാ ഉദ്യോഗസ്ഥർ
Ukraine drone attack on Putin's residence

പുടിന്‍റെ വസതിയിലേക്കു നടന്ന യുക്രെയ്ൻ ഡ്രോൺ ആക്രമണം

social media

Updated on

റഷ്യൻ പ്രതിരോധ മന്ത്രാലയത്തിന്‍റെ ടെലിഗ്രാം ചാനൽ പുറത്തു വിട്ട വീഡിയോയിയൽ അവശിഷ്ടങ്ങളിൽ നിന്നു കണ്ടെടുത്ത ഡ്രോണിന്‍റെ നാവിഗേഷൻ കൺട്രോളർ കോസ്റ്റ്യൂക്കോവ് കൈമാറുന്നത് കാണാം. ഡ്രോണിന്‍റെ നാവിഗേഷൻ കൺട്രോളറിന്‍റെ മെമ്മറിയിലെ ഉള്ളടക്കങ്ങൾ റഷ്യൻ പ്രത്യേക സേവനങ്ങളിൽ നിന്നുള്ള വിദഗ്ധർ ഡീക്രിപ്റ്റ് ചെയ്തതിൽ നിന്നും വെളിപ്പെടുന്നത് ആക്രമണത്തിന്‍റെ ലക്ഷ്യം നോവ്ഗൊറോഡ് മേഖലയിലെ റഷ്യൻ പ്രസിഡന്‍റിന്‍റെ കെട്ടിട സമുച്ചയം ആണെന്ന് റഷ്യൻ സായുധ സേനയുടെ രഹസ്യാന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥനായ കോസ്റ്റ്യുക്കോവ് പറഞ്ഞു.

ഈ ആഴ്ച ആദ്യം 91 ദീർഘദൂര ആക്രമണ ഡ്രോണുകൾ ഉപയോഗിച്ച് പ്രസിഡന്‍റിന്‍റെ വസതി ആക്രമിക്കാൻ യുക്രെയ്ൻ ശ്രമിച്ചതായി മോസ്കോ പറഞ്ഞിരുന്നു. ആരോപണ വിധേയമായ സംഭവം യുക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കുന്നതിനെ കുറിച്ചുള്ള അമെരിക്കയുമായുള്ള ചർച്ചകളെ ബാധിക്കുമെന്ന് റഷ്യൻ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.

എന്നാൽ റഷ്യൻ ആരോപണത്തെ യുക്രെയ്നും നിരവധി യൂറോപ്യൻ രാജ്യങ്ങളും നിഷേധിച്ചു. പുടിനെയോ പ്രസിഡന്‍റിന്‍റെ വസതിയെയോ യുക്രെയ്ൻ ലക്ഷ്യമിട്ടിട്ടില്ലെന്ന് യുഎസ് ദേശീയ സുരക്ഷാ ഉദ്യോഗസ്ഥർ പറ‍ഞ്ഞതായി ബുധനാഴ്ച വാൾസ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com