വീരമൃത്യു വരിച്ച സൈനികർക്ക് ആദരം, ബൈഡനെയും ജഡ്ജിമാരെയും കടന്നാക്രമിച്ച് ട്രംപ്

ആർലിങ്ടൺ ദേശീയ സെമിത്തേരിയിൽ നടത്തിയ സ്മാരകദിന ചടങ്ങിൽ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വീരമൃത്യു വരിച്ച സൈനികർക്ക് ആദരാജ്ഞലി അർപ്പിച്ചു
Donald Trump, JD Vance, Pete Hegseth and MG Trevor Bredenkamp at the Memorial Day tribute

സ്മാരക ദിന ആദരാഞ്ജലിയിൽ ഡൊണാൾഡ് ട്രംപ്, ജെഡി വാൻസ്, പീറ്റ് ഹെഗ്സെത്ത്, എംജി ട്രെവർ ബ്രെഡെൻകാമ്പ് എന്നിവർ

SAUL LOEB

Updated on

ആർലിങ്ടൺ (വെർജീനിയ): ആർലിങ്ടൺ ദേശീയ സെമിത്തേരിയിൽ നടത്തിയ സ്മാരകദിന ചടങ്ങിൽ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വീരമൃത്യു വരിച്ച സൈനികർക്ക് ആദരാജ്ഞലി അർപ്പിച്ചു. മഹാന്മാരായ യോദ്ധാക്കളെ ആദരിച്ചു കൊണ്ട് നടത്തിയ പ്രസംഗത്തിൽ മുൻ പ്രസിഡന്‍റ് ജോ ബൈഡനെയും രാജ്യത്തെ ജഡ്ജിമാരെയും ട്രംപ് കടന്നാക്രമിച്ചു.

അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്ന തടഞ്ഞതാണ് ജഡ്ജിമാർക്കെതിരായ പ്രകോപനത്തിനു കാരണം. ''നമ്മുടെ രാജ്യം നരകത്തിലേയ്ക്കു പോകാൻ ആഗ്രഹിക്കുന്ന രാക്ഷസന്മാർ'' എന്നാണ് ഫെഡറൽ ജഡ്ജിമാരെ അദ്ദേഹം വിശേഷിപ്പിച്ചത്.

നാലു ലക്ഷത്തിലധികം പേർ അന്ത്യ വിശ്രമം കൊള്ളുന്ന ആർലിങ്ടൺ ദേശീയ സെമിത്തേരിയിൽ ട്രംപ് യുഎസ് സൈന്യത്തിന്‍റെ ത്യാഗത്തെ അനുസ്മരിച്ചു.

അവരുടെ അവിശ്വസനീയമായ പാരമ്പര്യത്തെ തങ്ങൾ ബഹുമാനിക്കുന്നതായും അവരുടെ നിത്യവും ശാശ്വതവുമായ മഹത്വത്തിൽ തങ്ങൾ അവരെ അഭിവാദ്യം ചെയ്യുന്നതായും അമെരിക്കയെ മുമ്പെന്നത്തെക്കാളും ശക്തവും അഭിമാനകരവും സ്വതന്ത്രവും മഹത്തരവുമാക്കി കൊണ്ട് അമെരിക്കയുടെ വിധിയെ കുറിച്ചുള്ള നിരന്തരമായ അന്വേഷണങ്ങൾ തങ്ങൾ തുടരുന്നതായും ട്രംപ് പറഞ്ഞു.

യുഎസ് സൈന്യത്തിന്‍റെ വീര്യമാണ് ഭൂമിയിൽ ഇതുവരെ ഉണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും സ്വതന്ത്രവും മഹത്തരവും ശ്രേഷ്ഠവുമായ റിപ്പബ്ലിക്കിനെ തങ്ങൾക്കു നൽകിയതെന്നും ട്രംപ് അവകാശപ്പെട്ടു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com