പത്രസമ്മേളനം തടസപ്പെടുത്തി; സെനറ്റർ അലക്സ് പാഡില്ലയെ കൈകൾ ബന്ധിച്ചു ബലമായി നീക്കം ചെയ്തു

ക്രിസ്റ്റി നോയിമിന്‍റെ പത്ര സമ്മേളനംതടസപ്പെടുത്തിയതിനാണ് വ്യാഴാഴ്ച ഫെഡറൽ നിയമ നിർവഹണ ഉദ്യോഗസ്ഥർ ഡെമോക്രാറ്റിക് സെനറ്റർ അലക്സ് പാഡില്ലയെ ബലമായി നീക്കം ചെയ്തത്.


kristi noem

ക്രിസ്റ്റി നോയിം

Updated on

ലോസ് ഏഞ്ചൽസ്: ജൂൺ 12 ന് ലോസ് ഏഞ്ചൽസിൽ ക്രിസ്റ്റി നോയിമിന്‍റെ ഇമിഗ്രേഷൻ പത്രസമ്മേളനത്തിൽ നിന്ന് ഡെമോക്രാറ്റിക് സെനറ്റർ അലക്സ് പാഡില്ലയെ കൈകൾ ബന്ധിച്ച് ബലമായി നീക്കം ചെയ്തു. ലോസ് ഏഞ്ചൽസിൽ നടന്നു കൊണ്ടിരിക്കുന്ന ഐസിഇ വിരുദ്ധ പ്രകടനങ്ങളോടുള്ള ട്രംപ് ഭരണകൂടത്തിന്‍റെ പ്രതികരണത്തെ കുറിച്ച് ചർച്ച ചെയ്യുകയായിരുന്ന ക്രിസ്റ്റി നോയിമിന്‍റെ പത്ര സമ്മേളനംതടസപ്പെടുത്തിയതിനാണ് വ്യാഴാഴ്ച ഫെഡറൽ നിയമ നിർവഹണ ഉദ്യോഗസ്ഥർ ഡെമോക്രാറ്റിക് സെനറ്റർ അലക്സ് പാഡില്ലയെ ബലമായി നീക്കം ചെയ്തത്.

നോയിം സംസാരിച്ചു കൊണ്ടിരിക്കെ കോൺഫറൻസ് റൂമിലേയ്ക്ക് ഇരച്ചു കയറിയ പാഡില്ല-ഹോംലാൻഡ് സെക്യൂരിറ്റി മേധാവിയെ അഭിസംബോധന ചെയ്യാൻ ശ്രമിച്ചു. തുടർന്ന് സീക്രട്ട് സർവീസും എഫ് ബിഐ ഏജന്‍റുമാരും അദ്ദേഹത്തെ കുറ്റപ്പെടുത്തി. തുടർന്ന് കാലിഫോർണിയ സെനറ്ററെ മുറിയിൽ നിന്ന് പുറത്താക്കിയ ശേഷം പുറത്തു നിർത്തി.

പാഡില്ലയോട് പലതവണ പിന്മാറാൻ പറഞ്ഞിട്ടും ഉദ്യോഗസ്ഥരുടെ ആവർത്തിച്ചുള്ള ആജ്ഞകൾ പാലിക്കാഞ്ഞതു മൂലമാണ് യുഎസ് സീക്രട്ട് സർവീസിനു ഇപ്രകാരം പ്രവർത്തിക്കേണ്ടി വന്നതെന്നും അത് ഉചിതമായ പ്രവർത്തനമാണെന്നും യുഎസ് ഹോം സെക്യൂരിറ്റി ഫോഴ്സ് വ്യക്തമാക്കി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com