72 കുട്ടികളെ പീഡിപ്പിച്ച പള്ളി വികാരിയുടെ തടവ് ശിക്ഷ 40 വർഷമായി നീട്ടി

1994 മു​ത​ല്‍ ജ​യി​ല്‍ ശി​ക്ഷ അ​നു​ഭ​വി​ക്കു​ക​യാ​ണ് റി​സ്ഡേ​ൽ.
Gerald Ridsdale
Gerald Ridsdale

സി​ഡ്നി: പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത കു​ട്ടി​ക​ളെ പീ​ഡി​പ്പി​ച്ച​തി​നു 39 വ​ർ​ഷം ത​ട​വി​നു വി​ധി​ക്ക​പ്പെ​ട്ട പ​ള്ളി വി​കാ​രി​ക്ക് ഒ​രു വ​ർ​ഷം കൂ​ടി ത​ട​വ്. 72ാമ​ത്തെ പീ​ഡ​ന​ക്കേ​സി​ൽ റോ​മ​ൻ ക​ത്തോ​ലി​ക്കാ വൈ​ദി​ക​നാ​യ ജെ​റാ​ള്‍ഡ് റി​ഡ്സ്ഡേ​ലി​നെ (89)യാ​ണ് ഓ​സ്ട്രേ​ലി​യ​ൻ കോ​ട​തി ശി​ക്ഷി​ച്ച​ത്. 1994 മു​ത​ല്‍ ജ​യി​ല്‍ ശി​ക്ഷ അ​നു​ഭ​വി​ക്കു​ക​യാ​ണ് റി​സ്ഡേ​ൽ.

1961 മു​ത​ല്‍ 1988 വ​രെ​യു​ള്ള കാ​ല​ഘ​ട്ട​ത്തി​ല്‍ ജോ​ലി ചെ​യ്തി​രു​ന്ന പ​ള്ളി​ക​ളി​ലെ​ത്തി​യ കു​ട്ടി​ക​ളെ പീ​ഡി​പ്പി​ച്ചെ​ന്നാ​ണു തെ​ളി​ഞ്ഞ​ത്. വി​ക്റ്റോ​റി​യ സം​സ്ഥാ​ന​ത്തെ വി​വി​ധ പ​ള്ളി​ക​ളി​ലും സ്കൂ​ളു​ക​ളി​ലും പ്ര​വ​ര്‍ത്തി​ച്ചി​രു​ന്ന കാ​ല​ത്താ​യി​രു​ന്നു വൈ​ദി​ക​ന്‍റെ ക്രൂ​ര​ത. ജൂ​ണ്‍ മാ​സ​ത്തി​ല്‍ 1987ല്‍ 13​കാ​ര​നെ പീ​ഡി​പ്പി​ച്ച​ത് കു​റ്റ​സ​മ്മ​തം ന​ട​ത്തി​യ​തി​നു പി​ന്നാ​ലെ ബ​ല്ല​റാ​റ്റ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി വൈ​ദി​ക​ന് ഒ​രു വ​ര്‍ഷം കൂ​ടി അ​ധി​ക ശി​ക്ഷ വി​ധി​ച്ചി​രു​ന്നു. വൈ​ദി​ക​നെ കു​റ്റ​വാ​ളി​യെ​ന്ന് ക​ണ്ടെ​ത്തു​ന്ന 193ാമ​ത്തെ കേ​സ് ആ​യി​രു​ന്നു ഇ​ത്. ശി​ക്ഷ വി​ധി​ച്ച കേ​സു​ക​ളി​ലാ​യി 33 വ​ര്‍ഷ​വും ആ​റ് മാ​സ​വും ശി​ക്ഷ അ​നു​ഭ​വി​ച്ചാ​ല്‍ മാ​ത്ര​മാ​ണ് പ​രോ​ള്‍ ല​ഭി​ക്കാ​നു​ള്ള അ​ര്‍ഹ​ത വൈ​ദി​ക​ന് ല​ഭി​ക്കൂ. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ 2028 ഏ​പ്രി​ലി​ലാ​ണ് വൈ​ദി​ക​ന് പ​രോ​ള്‍ ല​ഭി​ക്കാ​നു​ള്ള ആ​ദ്യ അ​വ​സ​രം ഉ​ണ്ടാ​വു​ക.

കു​റ്റ​വാ​ളി​യെ​ന്ന് ക​ണ്ടെ​ത്തി​യ വി​വി​ധ കേ​സു​ക​ളി​ലാ​യി എ​ട്ട് ത​വ​ണ​യാ​ണ് നി​ല​വി​ല്‍ വൈ​ദി​ക​ന്‍റെ ശി​ക്ഷാ കാ​ല​യ​ള​വ് നീ​ട്ടി​യ​ത്. 2022ഓ​ടെ പ്രാ​യാ​ധി​ക്യം നി​മി​ത്തം ന​ട​ക്കാ​ന്‍ ക​ഴി​യാ​ത്ത വൈ​ദി​ക​ന്‍ 72ാമ​ത്തെ കേ​സി​ലെ വി​ധി ഓ​ണ്‍ലൈ​ന്‍ ആ​യാ​ണ് കേ​ട്ട​ത്. 29 വ​ര്‍ഷം നീ​ണ്ട വൈ​ദി​ക ജീ​വി​ത​ത്തി​ന് ഇ​ട​യി​ല്‍ 16 പ​ള്ളി​ക​ളി​ലാ​ണ് ജെ​റാ​ള്‍ഡ് ജോ​ലി ചെ​യ്ത​ത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com