അമെരിക്കയിൽ യാത്രക്കാരുമായി പറന്നുയർന്ന വിമാനം തകർന്നുവീണു; എല്ലാവരും കൊല്ലപ്പെട്ടെന്ന് സംശയം

കനത്ത മൂടൽമഞ്ഞാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം
private jet carrying passengers crashed at bangor maine airport

അമെരിക്കയിൽ യാത്രക്കാരുമായി പറന്നുയർന്ന വിമാനം തകർന്നുവീണു; എല്ലാവരും കൊല്ലപ്പെട്ടെന്ന് സംശയം

file image

Updated on

മെയ്നെ: അമെരിക്കയിൽ വിമാനം തകർന്നുവീണ് അപകടം. മെയ്നെയിലെ ബങ്കോർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് എട്ട് യാത്രക്കാരുമായി പറന്നുയർന്ന സ്വകാര്യ വിമാനമാണ് തകർന്നുവീണത്. പറന്നുയർന്ന ഉടനായിരുന്നു അപകടമുണ്ടായതായാണ് വ്യക്തമാവുന്നത്.

വിമാനത്തിലുണ്ടായ എല്ലാവരും കൊല്ലപ്പെട്ടതായാണ് വിവരം. യാത്രക്കാരുടെ യാതൊരു വിവരവും ലഭ്യമല്ല. ബോംബാർഡിയർ ചലഞ്ചർ 650 വിമാനമാണ് അപകടത്തിൽപെട്ടത്.

‌കനത്ത മൂടൽമഞ്ഞാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം. അപകടത്തെ തുടർന്ന് വിമാനത്താവളം അടച്ചു. അപകടത്തിൽപെട്ട വിമാനത്തിന് തീപിടിച്ചു. വിമാനത്താവള അധികൃതർ തീനിയന്ത്രണ വിധേയമാക്കി. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുമെന്ന് ഫെഡറൽ ഏവിയേഷൻ അഡ്‌മിനിസ്ട്രേഷൻ അധികൃതരും നാഷണൽ ട്രാൻസ്പോർടേഷൻ സേഫ്റ്റി ബോർഡും വ്യക്തമാക്കി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com