മുൻ ചക്രമില്ലാതെ ലാൻഡ് ചെയ്ത് കാർഗോ വിമാനം: റൺവേയിൽ തീപ്പൊരി| Video

ചക്രമില്ലാതെ ലാൻഡ് ചെയ്യുമ്പോൾ റൺവേയിൽ നിന്ന് തീപ്പൊരി ചിതറുന്നതും പുക ഉയരുന്നതുമായ വീഡിയോ പുറത്തു വന്നിട്ടുണ്ട്
probe launched after boeing cargo plane lands in istanbul without front landing gear
probe launched after boeing cargo plane lands in istanbul without front landing gear

ഇസ്താംബൂൾ: ഫെഡ്എക്സി എയർ ലൈൻഡസിന്‍റെ ബോയിംഗ് 767 കാർഗോ വിമാനം മുൻ ചാക്രമില്ലാതെ ലാൻഡ് ചെയ്തതായി തുർക്കി ഗതാഗത മന്ത്രാലയം ഉദ്യോഗസ്ഥർ. ഇസ്താംബുൾ വിമാനത്താവളത്തിലാണ് സംഭവം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ഭരണകൂടം അറിയിച്ചു.

പാരീസ് ചാൾസ് ഡി ഗല്ലെ വിമാനത്താവളത്തിൽ നിന്നും പുറപ്പെട്ട ലാൻഡിങ് ​ഗിയർ തുറക്കാതിരിക്കാനുള്ള കാരണമൊന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല. 10 വർഷം പഴക്കമുള്ള ബോയിംഗ് 767 ചരക്ക് വിമാനം ലാൻഡിംഗ് ഗിയർ തുറന്നതിൽ പരാജയപ്പട്ടതിനെ തുടർന്നാണ് മുൻ ചക്രമില്ലാതെ റൺവേയിൽ ഇറങ്ങിയത്. സംഭവത്തിൽ ആർക്കും പരുക്കേറ്റിട്ടില്ല. ചക്രമില്ലാതെ ലാൻഡ് ചെയ്യുമ്പോൾ റൺവേയിൽ നിന്ന് തീപ്പൊരി ചിതറുന്നതും പുക ഉയരുന്നതുമായ വീഡിയോ പുറത്തു വന്നിട്ടുണ്ട്. വിമാനത്തിന്‍റെ മുൻഭാഗം റൺവേയിൽ ഇടിക്കുകയും ചെയ്തു. വളരെ പണിപ്പെട്ടാണ് പൈലറ്റ് വിമാനം സുരക്ഷിതമായി വിമാനം ഇറക്കിയത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com