പാക്കിസ്ഥാനിൽ യുഎസ് കോൺസുലേറ്റിന് നേരെ ആക്രമണം; 8 പേരെ പൊലീസ് വെടിവച്ചുകൊന്നു

ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടത്തിൽ പ്രതിഷേധിച്ചാണ് ആക്രമണം നടന്നത്
Protesters attack US consulate in Pakistan Eight people died amid clashes

പാക്കിസ്ഥാനിൽ യുഎസ് കോൺസുലേറ്റിന് നേരെ ആക്രമണം; 8 പേരെ പൊലീസ് വെടിവച്ചുകൊന്നു

Updated on

കറാച്ചി: ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടത്തിൽ പ്രതിഷേധിച്ച് പാക്കിസ്ഥാനിലെ യുഎസ് കോൺസുലേറ്റിന് നേരെ പ്രതിഷേധക്കാരുടെ ആക്രമണം. കറാച്ചിയിലുള്ള അമെരിക്കയുടെ കോൺസുലേറ്റിന് നേരെയാണ് ആക്രമണം.

കോൺസുലേറ്റ് പ്രതിഷേധക്കാർ അടിച്ചു തകർച്ചു. കോൺസുലേറ്റിലേക്ക് നിരവധി പേർ അതിക്രമിച്ചു കയറിയതിനെ തുടർന്ന് സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ 8 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്.

പ്രതിഷേധക്കാരും പൊലീസും ഏറ്റുമുട്ടുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. പ്രതിഷേധക്കാർ കല്ലെറിയുകയും അക്രമാസക്തരാവുകയും ചെയ്തതോടെ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. കോൺസുലേറ്റിന്‍റെ ഗേറ്റഡ് കോമ്പൗണ്ടിനുള്ളിൽ നിരവധി പേർ ജനാലകളുടെയും വാതിലുകളുടെയും ഗ്ലാസുകൾ തകർത്തു. കെട്ടിടത്തിന്‍റെ ചില ഭാഗങ്ങൾ പ്രതിഷേധക്കാർ കത്തിച്ചതായി റിപ്പോർട്ടുകളുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com