
വിജയാഘോഷത്തിനിടെ സംഘർഷം: രണ്ടു മരണം
പാരീസ്: പിഎസ്ജിയുടെ ചാംപ്യൻസ് ലീഗ് വിജയാഘോഷത്തിനിടെ ഫ്രാൻസിൽ സംഘർഷം. രണ്ടുപേർ കൊല്ലപ്പെട്ടു. നിരവധിപേർക്കു പരുക്കേറ്റു. പലയിടത്തും പൊലീസും ആരാധകരും ഏറ്റുമുട്ടി. നൂറു കണക്കിനുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
തെക്കു പടിഞ്ഞാറൻ നഗരമായ ഡാക്സിൽ ആഘോഷത്തിനിടെ പതിനേഴുകാരൻ കുത്തേറ്റു മരിച്ചു. മധ്യ പാരീസിൽ സ്കൂട്ടർ യാത്രികനെ മറ്റൊരു സംഘം വാഹനം ഇടിച്ചുകൊന്നു. സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ തലസ്ഥാനമായ പാരീസിൽ അടക്കം സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.