വിദേശികളെ സ്പോൺസർ ചെയ്യാൻ കുരുക്കു മുറുക്കി യുഎസ്

സ്പോൺസർമാർ കുടിയേറ്റക്കാരുടെ സാമ്പത്തിക ഉത്തരവാദിത്തവും ഏറ്റെടുക്കണമെന്ന് യുഎസ് ഇമിഗ്രേഷൻ സർവീസ്
US tightens noose to sponsor foreigners

വിദേശികളെ സ്പോൺസർ ചെയ്യാൻ കുരുക്കു മുറുക്കി യുഎസ്

getty images

Updated on

വാഷിങ്ടൺ: അമെരിക്കയിലേക്ക് ഇനി വിദേശികളെ സ്പോൺസർ ചെയ്യുന്നവർ തങ്ങൾ കൊണ്ടു വരുന്ന കുടിയേറ്റക്കാരുടെ സാമ്പത്തിക ഉത്തരവാദിത്തവും ഏറ്റെടുക്കണമെന്ന് അമെരിക്കൻ സിറ്റിസൺഷിപ്പ് ആന്‍ഡ് ഇമിഗ്രേഷൻ സർവീസ്. അല്ലാത്ത പക്ഷം വലിയ പിഴകളും നിയമ നടപടികളുമാണ് സ്പോൺസർമാരെ കാത്തിരിക്കുന്നത് എന്നു കൂടി യുഎസ് സി ഐ എസ് വ്യക്തമാക്കുന്നു. വ്യക്തികളെയും എച്ച് വൺ ബി വിസക്കാരുടെ സ്പോൺസർമാരാകുന്ന യുഎസ് ടെക് കമ്പനികളെയും ബാധിക്കുന്ന നിർദേശമാണിത്.

നികുതി ദായകരുടെ പണം ഉപയോഗിച്ചുള്ള ആനുകൂല്യങ്ങൾ ഉൾപ്പടെയുള്ളവ കുടിയേറ്റക്കാർ ഉപയോഗിച്ചാൽ സ്പോൺസർമാർക്കായിരിക്കും ആയിരിക്കും അവരുടെ സാമ്പത്തിക ബാധ്യത. എന്തെങ്കിലും സംശയകരമായ സാഹചര്യങ്ങളോ കേസുകളോ ഇവർക്കെതിരെ ഉണ്ടായാൽ യുഎസ് സിഐഎസ് ഫ്രോഡ് ഡിറ്റക്ഷൻ ആന്‍ഡ് നാഷണൽ സെക്യൂരിറ്റി ഡയറക്റ്ററേറ്റിലേയ്ക്ക് അവലോകനത്തിനായി കേസ് കൈമാറുമെന്നും പ്രസ്താവന പറയുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com