
ടെഹ്റാൻ: ഇറാനിലെ മൂന്ന് സുപ്രധാന ആണവകേന്ദ്രങ്ങൾ യുഎസ് ബോംബാക്രമണത്തിൽ തകർന്ന ശേഷം ആദ്യ പ്രതികരണവുമായി ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമീനി. സയണിസ്റ്റ് ശത്രുവിനുളള ശിക്ഷ തുടരുമെന്നാണ് ഖമീനി പ്രതികരിച്ചത്.
ഇറാനിൽ സ്ഫോടനം നടത്തിയതിനു പ്രതികാരം നടത്തിയാൽ കാര്യങ്ങൾ നിയന്ത്രിക്കാനാവില്ലെന്ന് യുഎസ് ഭീഷണി വന്നതിനു പിന്നാലെയാണ് ഖമീനിയുടെ പ്രതികരണം.
"സയണിസ്റ്റ് ശത്രു നടത്തിയത് വലിയ കുറ്റവും പിഴവുമാണ്. അതിനു ശിക്ഷ ലഭിക്കണം, ശിക്ഷ ലഭിച്ചുകൊണ്ടിരിക്കുന്നു, ശിക്ഷ ലഭിച്ചുകൊണ്ടേയിരിക്കും..." എന്നാണ് ഖമീനി യുഎസിനെ ലക്ഷ്യമിട്ട് പറഞ്ഞത്.
ഇറാന്‍റെ ഭീഷണി തടയാനായിരുന്നു ആക്രമണമെന്നായിരുന്നു രക്ഷാസമിതിയില്‍ യുഎസ് പ്രതികരണം. രാത്രിയിലാണ് ടെഹ്റാനിലും തെക്കന്‍ ഇറാനിലും ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയത്. സൈനികകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ഇസ്രയേല്‍ വ്യോമസേന വ്യക്തമാക്കി.