പ്ര​ച​ണ്ഡ​യു​ടെ ഇ​ന്ത്യാ സ​ന്ദ​ര്‍ശ​നം

നേ​പ്പാ​ളി​ലെ പ്ര​ധാ​ന​മ​ന്ത്രി​സ്ഥാ​നം ഏ​റ്റെ​ടു​ക്കു​ന്ന എ​ല്ലാ നേ​താ​ക്ക​ളും കീ​ഴ്‌വഴ​ക്ക​മെ​ന്ന നി​ല​യി​ല്‍ ആ​ദ്യം സ​ന്ദ​ര്‍ശി​ക്കു​ന്ന വി​ദേ​ശ രാ​ജ്യം ഇ​ന്ത്യ​യാ​ണ്
പ്ര​ച​ണ്ഡ​യു​ടെ ഇ​ന്ത്യാ സ​ന്ദ​ര്‍ശ​നം
Updated on

#അ​ഡ്വ. പി.​എ​സ്. ശ്രീ​കു​മാ​ര്‍

ഇ​ന്ത്യ​ന്‍ മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്രാ​ധാ​ന്യം കി​ട്ടാ​തി​രു​ന്ന ഒ​രു സ​ന്ദ​ര്‍ശ​ന​മാ​യി​രു​ന്നു നേ​പ്പാ​ള്‍ പ്ര​ധാ​ന​മ​ന്ത്രി പു​ഷ്പ ക​മ​ല്‍ ദ​ഹ​ല്‍ എ​ന്ന പ്ര​ച​ണ്ഡ​യു​ടെ മെ​യ് 31 മു​ത​ല്‍ ജൂ​ണ്‍ 3 വ​രെ​യു​ള്ള, 4 ദി​ന ഇ​ന്ത്യാ സ​ന്ദ​ര്‍ശ​നം. 2022 ഡി​സം​ബ​റി​ല്‍ പ്ര​ധാ​ന​മ​ന്ത്രി​സ്ഥാ​ന​ത്തെ​ത്തി​യ ശേ​ഷം അ​ദ്ദേ​ഹം ന​ട​ത്തി​യ ആ​ദ്യ വി​ദേ​ശ സ​ന്ദ​ര്‍ശ​ന​മെ​ന്ന നി​ല​യി​ല്‍ മാ​ത്ര​മ​ല്ല, ഇ​ന്ത്യ​യ്ക്കും ചൈ​ന​യ്ക്കും ഇ​ട​യി​ലു​ള്ള ബ​ഫ​ര്‍ രാ​ജ്യ​ത്തി​ലെ ഭ​ര​ണാ​ധി​കാ​രി എ​ന്ന നി​ല​യി​ലും ഈ ​സ​ന്ദ​ര്‍ശ​ന​ത്തി​ന് പ്ര​ത്യേ​ക പ്രാ​ധാ​ന്യ​മു​ണ്ട്.

നേ​പ്പാ​ളി​ലെ പ്ര​ധാ​ന​മ​ന്ത്രി​സ്ഥാ​നം ഏ​റ്റെ​ടു​ക്കു​ന്ന എ​ല്ലാ നേ​താ​ക്ക​ളും കീ​ഴ്‌വഴ​ക്ക​മെ​ന്ന നി​ല​യി​ല്‍ ആ​ദ്യം സ​ന്ദ​ര്‍ശി​ക്കു​ന്ന വി​ദേ​ശ രാ​ജ്യം ഇ​ന്ത്യ​യാ​ണ്. എ​ന്നാ​ല്‍ 2008ല്‍ ​ക​മ്യൂ​ണി​സ്റ്റ് പാ​ര്‍ട്ടി ഓ​ഫ് നേ​പ്പാ​ള്‍ (മാ​വോ​യി​സ്റ്റ്) നേ​താ​വെ​ന്ന നി​ല​യി​ല്‍ ആ​ദ്യ​മാ​യി പ്ര​ധാ​ന​മ​ന്ത്രി സ്ഥാ​ന​ത്തെ​ത്തി​യ പ്ര​ച​ണ്ഡ, അ​ന്നു​വ​രെ​യു​ള്ള എ​ല്ലാ കീ​ഴ്‌വ​ഴ​ക്ക​ങ്ങ​ളും മാ​റ്റി​വ​ച്ച് ആ​ദ്യ സ​ന്ദ​ര്‍ശ​നം ന​ട​ത്തി​യ​ത് ചൈ​ന​യി​ലേ​ക്കാ​യി​രു​ന്നു.

ആ ​സ​ന്ദ​ര്‍ശ​ന​വും അ​തി​നു ശേ​ഷം അ​ദ്ദേ​ഹം ചൈ​ന​യു​മാ​യി പു​ല​ര്‍ത്തി​യ ബ​ന്ധ​വും ഇ​ന്ത്യ സം​ശ​യ ദൃ​ഷ്ടി​യോ​ടെ​യാ​ണ് ക​ണ്ട​ത്. ഇ​ന്ത്യ​മാ​യു​ള്ള ക​രാ​റു​ക​ളൊ​ക്കെ റ​ദ്ദാ​ക്ക​ണ​മെ​ന്ന് ഉ​ള്‍പ്പെ​ടെ​യു​ള്ള ഇ​ന്ത്യാ​വി​രു​ദ്ധ നി​ല​പാ​ടു​ക​ള്‍ നേ​പ്പാ​ള്‍- ഇ​ന്ത്യ ബ​ന്ധ​ത്തെ അ​ന്ന് ദോ​ഷ​ക​ര​മാ​യി ബാ​ധി​ച്ചു. പ്ര​ച​ണ്ഡ​യ്ക്കെ​തി​രെ ഇ​ന്ത്യ​യും അ​ന്ന് ക​രു​ക്ക​ള്‍ നീ​ക്കി​യി​രു​ന്നു.

പി​ന്നീ​ട് ഇ​ന്ത്യ​യോ​ട് അ​നു​ഭാ​വ​മു​ള്ള നേ​പ്പാ​ളി കോ​ണ്‍ഗ്ര​സു​മാ​യി പ്ര​ച​ണ്ഡ സ​ഖ്യ​മു​ണ്ടാ​ക്കി​യ​പ്പോ​ള്‍, ഇ​ന്ത്യ​യോ​ടു​ള്ള നി​ല​പാ​ടി​ല്‍ മാ​റ്റ​ങ്ങ​ള്‍ ദൃ​ശ്യ​മാ​യി. 2016ലാ​ണ് അ​ദ്ദേ​ഹം ര​ണ്ടാ​മ​ത് പ്ര​ധാ​ന​മ​ന്ത്രി​യാ​യ​ത്. അ​പ്പോ​ഴേ​ക്കും ഇ​ന്ത്യ​യോ​ടു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​നോ​ഭാ​വ​ത്തി​ല്‍ കാ​ര്യ​മാ​യ മാ​റ്റം വ​ന്നു. വി​ദേ​ശ​കാ​ര്യ​ങ്ങ​ളി​ല്‍ സ​മ​ചി​ത്ത​ത​യും, യാ​ഥാ​ര്‍ഥ്യ​ബോ​ധ​വും ഉ​ള്‍ക്കൊ​ണ്ടു​ള്ള പ്ര​വ​ര്‍ത്ത​ന​മാ​ണ് പി​ന്നീ​ടു​ണ്ടാ​യ​ത്.

കു​റെ നാ​ളു​ക​ളാ​യി ചൈ​ന​യോ​ട് അ​നു​ഭ​വ​മു​ള്ള നി​ല​പാ​ടാ​ണ് മാ​റി​മാ​റി വ​ന്ന നേ​പ്പാ​ള്‍ പ്ര​ധാ​ന​മ​ന്ത്രി​മാ​ര്‍ സ്വീ​ക​രി​ച്ചി​രു​ന്ന​ത്. ചൈ​ന​യു​മാ​യു​ള്ള അ​തി​ര്‍ത്തി ത​ര്‍ക്കം പ​രി​ഹ​രി​ക്ക​പ്പെ​ടാ​തെ നി​ല്‍ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പ്ര​ച​ണ്ഡ​യു​ടെ സ​ന്ദ​ര്‍ശ​ന​ത്തി​ന് ഭാ​ര​ത സ​ര്‍ക്കാ​രും, വി​ദേ​ശ​കാ​ര്യ വ​കു​പ്പും ത​ന്ത്ര​പ​ര​മാ​യ പ്രാ​ധാ​ന്യ​മാ​ണ് ന​ല്‍കി​യ​ത്.

ഇ​ന്ത്യ​യു​മാ​യു​ള്ള ബ​ന്ധം

നേ​പ്പാ​ളി​ന്‍റെ അ​തി​ര്‍ത്തി പ​ങ്കി​ടു​ന്ന ഉ​ത്ത​ര്‍പ്ര​ദേ​ശ്, ബി​ഹാ​ര്‍ തു​ട​ങ്ങി​യ ഇ​ന്ത്യ​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു​ള്ള നി​ര​വ​ധി മ​ധേ​ശി വി​ഭാ​ഗ​ക്കാ​രാ​യ ആ​ളു​ക​ള്‍ നേ​പ്പാ​ള്‍ പൗ​ര​ന്മാ​രു​മാ​യി വി​വാ​ഹ​ബ​ന്ധ​ത്തി​ലേ​ര്‍പ്പെ​ടു​ന്നു​ണ്ട്. അ​ങ്ങ​നെ വി​വാ​ഹി​ത​രാ​കു​ന്ന​വ​ര്‍ക്കു രാ​ഷ്‌​ട്രീ​യ സ്വാ​ത​ന്ത്ര്യ​വും, നേ​പ്പാ​ള്‍ പൗ​ര​ത്വ​വും ന​ല്‍കു​ന്ന​ത് 2016ല്‍ ​ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി​യി​ലൂ​ടെ നേ​പ്പാ​ള്‍ എ​ടു​ത്തു​ക​ള​ഞ്ഞു. ഇ​തു​ള്‍പ്പെ​ടെ​യു​ള്ള ചി​ല ന​ട​പ​ടി​ക​ള്‍ ഇ​ന്ത്യ​യു​മാ​യു​ള്ള ബ​ന്ധ​ത്തി​ല്‍ വി​ള്ള​ല്‍ വീ​ഴ്ത്തു​ക​യും ഇ​ന്ത്യ​യി​ല്‍ നി​ന്നു​മു​ള്ള വാ​ഹ​നങ്ങ​ള്‍ ത​ട​യു​ന്ന​തി​ലേ​ക്കും, വാ​ണി​ജ്യ ബ​ന്ധ​ങ്ങ​ള്‍ ത​ക​രാ​റി​ലാ​ക്കു​ന്ന​തി​ലേ​ക്കും ന​യി​ക്കു​ക​യും ചെ​യ്തു.

ബ​ദ​ല്‍ എ​ന്ന നി​ല​യി​ല്‍ ചൈ​ന​യു​മാ​യി കൂ​ടു​ത​ല്‍ വാ​ണി​ജ്യ​ബ​ന്ധം സ്ഥാ​പി​ക്കു​ക​യും, ചൈ​ന​യു​ടെ ബെ​ല്‍റ്റ് ആ​ന്‍ഡ് റോ​ഡ് പ​ദ്ധ​തി​യി​യു​ടെ ഭാ​ഗ​മാ​വു​ക​യും ചെ​യ്തു. അ​തി​നു പു​റ​മേ, ചൈ​ന​യു​മാ​യി നി​ര​വ​ധി റെ​യ്‌​ല്‍വേ, റോ​ഡ് പ​ദ്ധ​തി​ക​ള്‍ക്കാ​യി ക​രാ​റു​ക​ളും ഒ​പ്പു​വ​ച്ചു. ഖ​ഡ്ഗ പ്ര​സാ​ദ് ഒ​ലി​യാ​യി​രു​ന്നു അ​ന്ന​ത്തെ പ്ര​ധാ​ന​മ​ന്ത്രി. ഏ​താ​യാ​ലും, ഇ​ന്ത്യ​യി​ലേ​ക്കു​ള്ള സ​ന്ദ​ര്‍ശ​നം ആ​രം​ഭി​ക്കു​ന്ന​തി​നു മ​ണി​ക്കൂ​റു​ക​ള്‍ക്കു മു​മ്പ് പ്ര​ച​ണ്ഡ മു​ന്‍കൈ​യെ​ടു​ത്ത് ആ ​നി​യ​മം ഭേ​ദ​ഗ​തി ചെ​യ്ത് പ​ഴ​യ​തു​പോ​ലെ​യാ​ക്കി.

ഒ​ലി​യു​ടെ ഭ​ര​ണ​കാ​ല​ത്തു​ണ്ടാ​യ മ​റ്റൊ​രു ഗു​രു​ത​ര പ്ര​ശ്‌​നം ഇ​ന്ത്യ​യു​ടെ ഭാ​ഗ​മാ​യ ലി​മ്പി​യാ​ധു​ര, കാ​ലാ​പാ​നി, ലി​പു​ലേ​ഖ് തു​ട​ങ്ങി അ​തി​ര്‍ത്തി​യോ​ട് ചേ​ര്‍ന്നു​കി​ട​ക്കു​ന്ന ഭാ​ഗ​ങ്ങ​ള്‍ നേ​പ്പാ​ളി​ന്‍റേ​താ​ണെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട് പു​തി​യ ഭൂ​പ​ടം പാ​ര്‍ല​മെ​ന്‍റി​ൽ പാ​സാ​ക്കു​ക​യും, ഇ​ന്ത്യ​യു​മാ​യി വാ​ക്പോ​ര് ന​ട​ത്തു​ക​യും ചെ​യ്ത​താ​ണ്. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തി​ല്‍ ക​ല്ലു​ക​ടി​യാ​യി ഇ​ത് ഇ​പ്പോ​ളും നി​ല​നി​ല്‍ക്കു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍ക്ക​ങ്ങ​ള്‍, സ​മാ​ധാ​ന​പൂ​ര്‍വ​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ല്‍ ന​യ​ത​ന്ത്ര ത​ല​ത്തി​ല്‍ ച​ര്‍ച്ച ചെ​യ്ത് പ​രി​ഹാ​രം ക​ണ്ടെ​ത്തു​മെ​ന്നാ​ണ് പ്ര​ച​ണ്ഡ​യും മോ​ദി​യും ത​മ്മി​ല്‍ ഡ​ല്‍ഹി​യി​ല്‍ ന​ട​ന്ന ച​ര്‍ച്ച​ക​ളി​ല്‍ തീ​രു​മാ​നി​ച്ച​ത്.

വ​ള​രു​ന്ന വാ​ണി​ജ്യ ബ​ന്ധ​ങ്ങ​ള്‍

നേ​പ്പാ​ളി​ന്‍റെ ഏ​റ്റ​വും വ​ലി​യ വാ​ണി​ജ്യ പ​ങ്കാ​ളി ഇ​ന്ത്യ​യാ​ണ്. ആ ​രാ​ജ്യ​ത്തി​ന്‍റെ ക​യ​റ്റു​മ​തി​യു​ടേ​യും ഇ​റ​ക്കു​മ​തി​യു​ടേ​യും പ്ര​ധാ​ന കേ​ന്ദ്രം കൊ​ൽ​ക്ക​ത്ത തു​റ​മു​ഖ​മാ​ണ്. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള വാ​ണി​ജ്യ ഇ​ട​പാ​ട് 20-21 ല്‍ 976.78 ​ബി​ല്യ​ണ്‍ നേ​പ്പാ​ളി രൂ​പ​യു​ടേ​താ​യി​രു​ന്നു. അ​തി​ല്‍ 886.59 ബി​ല്യ​ണ്‍ ഇ​ന്ത്യ​യി​ല്‍ നി​ന്നു​മു​ള്ള ക​യ​റ്റു​മ​തി. ഇ​ന്ത്യ​യി​ലേ​ക്കു​ള്ള ക​യ​റ്റു​മ​തി 90.19 ബി​ല്യ​ണ്‍ രൂ​പ​യു​ടേ​താ​യി​രു​ന്നു. അ​താ​യ​ത് നേ​പ്പാ​ളി​ന്‍റെ ക​യ​റ്റു​മ​തി​യു​ടെ 80 ശ​ത​മാ​നം ഇ​ന്ത്യ​യി​ലേ​ക്കാ​ണ്. ഇ​റ​ക്കു​മ​തി​യു​ടെ 61 ശ​ത​മാ​ന​വും ഇ​ന്ത്യ​യി​ൽ നി​ന്ന്. പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ള്‍ മു​ത​ല്‍ മ​രു​ന്നു​ക​ള്‍ വ​രെ​യു​ള്ള​വ​യ്ക്ക് നേ​പ്പാ​ള്‍ ആ​ശ്ര​യി​ക്കു​ന്ന​ത് ഇ​ന്ത്യ​യെ​യാ​ണ്. ച​ര​ക്കു ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി, പു​തി​യ റെ​യ്‌‌​ല്‍- റോ​ഡ് ഗ​താ​ഗ​ത സൗ​ക​ര്യ​ങ്ങ​ള്‍ വ​ര്‍ധി​പ്പി​ക്കാ​നും, അ​തി​ര്‍ത്തി ക​ട​ന്നു​ള്ള പെ​ട്രോ​ളി​യം പൈ​പ്പ് ലൈ​ന്‍ നി​ർ​മി​ക്കാ​നു​മു​ള്ള ക​രാ​റു​ക​ളി​ല്‍ ഇ​രു​രാ​ജ്യ​ങ്ങ​ളും ഒ​പ്പി​ട്ടു.

ഹി​മാ​ല​യ​ത്തി​ല്‍ നി​ന്നു​ള്ള ജ​ല സ​മൃ​ദ്ധി ഉ​പ​യോ​ഗി​ച്ച് നി​ര്‍മി​ച്ച വൈ​ദ്യു​ത പ​ദ്ധ​തി​ക​ള്‍ വ​ള​രെ​യ​ധി​ക​മു​ള്ള രാ​ജ്യ​മാ​ണ് നേ​പ്പാ​ള്‍. ഇ​ന്ത്യ​യി​ലേ​ക്കും ബം​ഗ്ലാ​ദേ​ശി​ലേ​ക്കും വൈ​ദ്യു​തി ക​യ​റ്റു​മ​തി ചെ​യ്ത് വി​ദേ​ശ​നാ​ണ്യം അ​വ​ര്‍ നേ​ടു​ന്നു. ഇ​ന്ത്യ​യി​ലേ​ക്ക് 16 ബി​ല്യ​ണ്‍ രൂ​പ​യു​ടെ വൈ​ദ്യു​തി​യാ​ണ് 2023-24 വ​ര്‍ഷം ക​യ​റ്റു​മ​തി ചെ​യ്യാ​ന്‍ ല​ക്ഷ്യം വ​ച്ചി​ട്ടു​ള്ള​ത്. കു​റെ നാ​ളു​ക​ളാ​യി നി​ര്‍മാ​ണ​ത്തി​നു​ള്ള ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​ക​ള്‍ക്ക് പു​റ​മെ, 480 മെ​ഗാ​വാ​ട്ട് ഉ​ള്ള ഫു​ക്കോ​ട്- ക​ര്‍ണാ​ലി ജ​ല വൈ​ദ്യു​ത പ​ദ്ധ​തി, 490.2 മെ​ഗാ​വാ​ട്ട് ഉ​ത്പ്പാ​ദ​ന​ശേ​ഷി​യു​ള്ള അ​രു​ണ്‍-4 ഉ​ള്‍പ്പെ​ടെ​യു​ള്ള പു​തി​യ വൈ​ദ്യു​ത പ​ദ്ധ​തി​ക​ള്‍ നി​ര്‍മി​ക്കാ​നു​ള്ള ക​രാ​റു​ക​ള​ട​ക്കം 7 ധാ​ര​ണാ​പ​ത്ര​ങ്ങ​ളി​ല്‍ ഇ​രു രാ​ജ്യ​ങ്ങ​ളും ഒ​പ്പി​ട്ടു. അ​ടു​ത്ത വ​ര്‍ഷ​ങ്ങ​ളി​ല്‍ 10,000 മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി നേ​പ്പാ​ളി​ല്‍ നി​ന്നും വാ​ങ്ങാ​നും മോ​ദി -പ്ര​ച​ണ്ഡ ച​ര്‍ച്ച​ക​ളി​ല്‍ ധാ​ര​ണ​യാ​യി.

ഇ​ന്ത്യ​യു​മാ​യി അ​ടു​ക്കു​മ്പോ​ഴും, ചൈ​ന​യു​മാ​യു​ള്ള സൗ​ഹൃ​ദം നി​ല​നി​റു​ത്തേ​ണ്ട​ത് നേ​പ്പാ​ളി​ന്‍റെ ആ​വ​ശ്യ​മാ​ണ്. ചൈ​ന​യെ ശ​ത്രു​പ​ക്ഷ​ത്ത് ആ​ക്കി​യാ​ലു​ള്ള ദോ​ഷ​ങ്ങ​ള്‍ നേ​പ്പാ​ളി​ന​റി​യാം. ഈ ​ബു​ദ്ധി​മു​ട്ടു മ​ന​സി​ലാ​ക്കി നേ​പ്പാ​ളി​നോ​ട് കൂ​ടു​ത​ല്‍ ഉ​ദാ​ര സ​മീ​പ​ന​മാ​ണ് ഇ​ന്ത്യ എ​ടു​ത്തി​ട്ടു​ള്ള​ത്. ഇ​ന്ത്യ​യു​മാ​യും ചൈ​ന​യു​മാ​യും ഒ​രേ സ​മ​യം സ​ഹ​ക​രി​ച്ചു​പോ​കു​ന്ന​ത് നൂ​ല്‍പ്പാ​ല​ത്തി​ലൂ​ടെ​യു​ള്ള ന​ട​ത്തം പോ​ലെ ശ്ര​മ​ക​ര​മാ​ണ്. നേ​പ്പാ​ളി​ലെ ജ​ന​ങ്ങ​ളു​മാ​യി നൂ​റ്റാ​ണ്ടു​ക​ളാ​യു​ള്ള സാം​സ്‌​കാ​രി​ക ബ​ന്ധ​മാ​ണ് ന​മു​ക്കു​ള്ള​ത്. ഏ​താ​യാ​ലും ഇ​ന്ത്യ​യു​മാ​യി സ​ഹ​ക​രി​ച്ചു മു​ന്നോ​ട്ടു പോ​വു​ക എ​ന്ന ന​യ സ​മീ​പ​നം പ്ര​ച​ണ്ഡ​യും നേ​പ്പാ​ളും സ്വീ​ക​രി​ച്ച​തോ​ടെ ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ണ്ടാ​യി​രു​ന്ന പ​ഴ​യ സൗ​ഹൃ​ദാ​ന്ത​രീ​ക്ഷം മ​ട​ക്കി​ക്കൊ​ണ്ടു​വ​രു​വാ​ന്‍ സാ​ധി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

(ലേ​ഖ​ക​ന്‍റെ ഫോ​ൺ- 9847173177)

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com