"പുടിനു വട്ടാണ്, അനാവശ്യമായി ആളുകളെ കൊല്ലുന്നു"; ഇഷ്ടമാകുന്നില്ലെന്ന് ട്രംപ്

യുക്രൈനിൽ റഷ്യ വൻ ഡ്രോൺ ആക്രമണം നടത്തിയതിനു പിന്നാലെയാണ് ട്രംപിന്‍റെ പ്രതികരണം.
Putin has gone crazy says trump

ഡോണൾഡ് ട്രംപും വ്ളാദിമിർ പുടിനും

Updated on

വാഷിങ്ടൺ: റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിനെ വിമർശിച്ച് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. പുടിനുമായി എനിക്ക് നല്ല ബന്ധമാണുണ്ടായിരുന്നത്, പക്ഷേ അയാൾക്ക് കാര്യമായി എന്തോ സംഭവിച്ചിട്ടുണ്ട്. ശരിക്കും അയാൾക്ക് വട്ടാണ്.അനാവശ്യമായാണ് ആളുകളെ കൊല്ലുന്നത്, സൈനികരുടെ കാര്യം മാത്രമല്ല ഞാൻ പറയുന്നതെന്നും ട്രംപ് വ്യക്തമാക്കി. യുക്രൈനിൽ റഷ്യ വൻ ഡ്രോൺ ആക്രമണം നടത്തിയതിനു പിന്നാലെയാണ് ട്രംപിന്‍റെ പ്രതികരണം.

യാതൊരാവശ്യവുമില്ലാതെയാണ് യുക്രൈൻ നഗരങ്ങളിലേക്ക് മിസൈലുകളും ഡ്രോണുകളും അയക്കുന്നത്. എനിക്കിതൊന്നും ഇഷടല്ല. അയാൾ യുക്രൈന്‍റെ ഒരു ഭാഗം മാത്രമല്ല ആഗ്രഹിക്കുന്നത്, പൂർണമായും യുക്രൈൻ കീഴടക്കണമെന്നാണ് ആഗ്രഹമെന്ന് ഞാൻ മുൻപേ പറഞ്ഞിട്ടുണ്ട്. അത് ശരി വയ്ക്കുന്നതാണ് ഇപ്പോഴത്തെ പ്രവർത്തനങ്ങൾ.

അങ്ങനെ ചെയ്യുകയാണെങ്കിൽ അത് റഷ്യയുടെ വീഴ്ചയ്ക്ക് ഇടയാക്കുമെന്ന് ട്രംപ് പറഞ്ഞു. ഞായറാഴ്ച വൈകിട്ട് റഷ്യ നടത്തിയ ആക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടിരുന്നു. യുദ്ധം ആരംഭിച്ചതിനു ശേഷമുള്ള ഏറ്റവും വലിയ ഡ്രോൺ ആക്രമണമാണ് കഴിഞ്ഞ ദിവസം റഷ്യ നടത്തിയത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com