
വ്ലാദിമിർ പുടിൻ, വൊളോദിമിർ സെലൻസ്കി.
മോസ്കോ: റഷ‍്യന്‍ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ ഉടനെ മരിക്കുമെന്ന് യുക്രൈൻ പ്രസിഡന്‍റ് വൊളോദിമിർ സെലൻസ്കി. പുടിന്‍റെ മരണത്തോടെ യുദ്ധം അവസാനിക്കുമെന്നും സെലൻസ്കി പറഞ്ഞു. ഫ്രഞ്ച് മാധ‍്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു സെലൻസ്കിയുടെ വിവാദ പരാമർശം. മരിക്കുന്നതു വരെ അധികാരത്തിൽ തുടരാനാണ് അദ്ദേഹം പ്രതീക്ഷിക്കുന്നതെന്നും സെലൻസ്കി പറഞ്ഞു.
പുടിന്‍റെ ആരോഗ‍്യനില സംബന്ധിച്ച് യൂറോപ‍്യൻ മാധ‍്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അദ്ദേഹത്തിന്‍റെ കൈകാലുകൾ വിറയ്ക്കുന്നത് ആരോഗ‍്യനില മോശമായി എന്നതിന്‍റെ തെളിവാണെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ ഈ കാര‍്യം സംബന്ധിച്ച് റഷ‍്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.