യുഎസ്-ഇറാൻ ചർച്ചകളിൽ മധ്യസ്ഥരായി പാക്കിസ്ഥാനും ഖത്തറും

സ്വിസ് മലയോര വിനോദസഞ്ചാര കേന്ദ്രമായ ബർഗൻസ്റ്റോക്കിലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള സാങ്കേതിക തലത്തിലുള്ള ചർച്ചകൾ നടക്കുക
Pakistan and Qatar to mediate in US-Iran talks

യുഎസ്-ഇറാൻ ചർച്ചകളിൽ മധ്യസ്ഥരായി പാക്കിസ്ഥാനും ഖത്തറും

Updated on

ഇസ്ലാമബാദ്: അമെരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലണ്ടിൽ നാളെ ആരംഭിക്കുന്ന സുപ്രധാന ചർച്ചകളിൽ പാക്കിസ്ഥാനും ഖത്തറും പങ്കെടുക്കുമെന്ന് പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു.

സ്വിസ് മലയോര വിനോദസഞ്ചാര കേന്ദ്രമായ ബർഗൻസ്റ്റോക്കിലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള സാങ്കേതിക തലത്തിലുള്ള ചർച്ചകൾ നടക്കുകയെന്നും ഇതിൽ പാക്കിസ്ഥാനിൽ നിന്നും ഖത്തറിൽ നിന്നുമുള്ള ഉദ്യോഗസ്ഥർ മധ്യസ്ഥരായി പങ്കെടുക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

Technical-level talks between the two countries will take place in the Swiss mountain resort of Burgenstock.

സ്വിസ് മലയോര വിനോദസഞ്ചാര കേന്ദ്രമായ ബർഗൻസ്റ്റോക്കിലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള സാങ്കേതിക തലത്തിലുള്ള ചർച്ചകൾ നടക്കുക

ഇസ്ലാമബാദ് ധാരണാപത്ര പ്രകാരം രൂപീകരിച്ചിട്ടുള്ള പൊതുവായ സമ്മതപത്രങ്ങളും തീരുമാനങ്ങളും മുന്നോട്ടു കൊണ്ടുപോകാനായി മധ്യസ്ഥരെന്ന നിലയിലുള്ള തങ്ങളുടെ പങ്ക് പാക്കിസ്ഥാൻ തുടർന്നും നിർവഹിക്കുമെന്ന് വിദേശകാര്യമന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.

ലെബനനിൽ നിലനിൽക്കുന്ന ശക്തമായ സൈനിക സംഘർഷങ്ങൾ നയതന്ത്ര ശ്രമങ്ങൾക്ക് കടുത്ത ഭീഷണിയുയർത്തുന്നുണ്ടെങ്കിലും സ്വിറ്റ്സർലണ്ടിൽ നടക്കുന്ന ചർച്ചകളിലേയ്ക്ക് തങ്ങളുടെ പ്രതിനിധി സംഘങ്ങളെ അയയ്ക്കുമെന്ന് അമെരിക്കയും ഇറാനും ഇതിനകം തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ നാളെ നടക്കാനിരിക്കുന്ന ചർച്ചകൾ ഏറെ നിർണായകമാകും.

logo
Metro Vaartha
www.metrovaartha.com