

പുടിന് സമ്മാനമായി തിരുക്കുറൽ
ന്യൂഡൽഹി: കൂടിക്കാഴ്ചയിൽ റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിന്, പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മാനമായി നൽകിയത് തിരുവള്ളുവർ രചിച്ച തിരുക്കുറലിന്‍റെ റഷ്യൻ പരിഭാഷ. ജാതി, മത, ദേശ, കാല ഭേദമില്ലാതെ മനുഷ്യകുലത്തിന് മുഴുവൻ ബാധകമായ സാർവത്രിക മൂല്യങ്ങൾ പങ്കുവയ്ക്കുന്ന കൃതിയാണു തിരുക്കുറൽ.
തിരുവള്ളുവരുടെ ചിത്രത്തോടെയുള്ള കവർപേജ് അടങ്ങിയ പരിഭാഷ
തിരുവള്ളുവരുടെ ചിത്രത്തോടെയുള്ള കവർപേജ് അടങ്ങിയ പരിഭാഷയാണു മോദി നൽകിയത്. ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതുൾപ്പെടെ മൂന്നു ദിവസത്തെ സന്ദർശനത്തിന് ഇന്നലെ രാവിലെയാണു പുടിൻ എത്തിയത്.